ശീതളിനെ മിസ് ചെയ്യുന്നു എന്ന് ആതിര മാധവ്!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മീരാ വാസുദേവ് ആണ്. മറ്റ് സുപ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് കൃഷ്ണകുമാര്‍ മേനോന്‍ , ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായണ്‍, രേഷ്മ, നൂപിന്‍ എന്നിവരാണ്. അമൃത നായര്‍, കുടുംബവിളക്കിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. അമൃത അവതരിപ്പിച്ചത് ശീതള്‍ എന്ന കഥാപാത്രത്തെയാണ്. എന്നാല്‍ അമൃത പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. അമൃത കുടുംബവിളക്കില്‍ നിന്നും പിന്മാറിയത് മറ്റൊരു ഷോയില്‍ അവസരം ലഭിച്ചപ്പോഴാണ്. ഇപ്പോള്‍ ശീതളിന്റെ വേഷത്തില്‍ എത്തുന്നത് ശ്രീലക്ഷ്മിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അമൃതയും ആതിരയും ഒരുമിച്ചുള്ള ഒരു ചിത്രമാണ്. ആതിരയാണ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. എനിക്ക് നിന്നെ വല്ലാതെ മിസ് ചെയ്തിരുന്നു എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമൃതയെ ആതിര ടാഗ് ചെയ്തിട്ടുമുണ്ട്. മൈ ലവ് എന്നാണ് ആതിരയുടെ പോസ്റ്റിന് അമൃതയുടെ കമന്റ്. വളരെ പെട്ടെന്ന് തന്നെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായി മാറി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കുടുംബവിളക്കില്‍ നിന്നും പിന്മാറിയതിന്റെ കാരണം അമൃത വ്യക്തമാക്കിയത്. ‘ പെട്ടെന്നാണ് കുടുംബവിളക്കില്‍ നിന്ന് പിന്‍മാറിയതെന്നാണ് അമൃത പറയുന്നത്. ആദ്യം കുടുംബവിളക്ക് മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സിറ്റുവേഷനില്‍ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതിനെ കുറിച്ച് കുടുംബവിളക്ക് ടീമിനോട് പറഞ്ഞപ്പോള്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും ഇവിടുത്തെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. എവിടെ ഡേറ്റ് കൊടുത്താലും നമ്മള്‍ കാരണം അവിടൊരു പ്രശ്നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അല്ലാതെ നടക്കില്ലായിരുന്നു. അങ്ങനെയാണ് കുടുംബവിളക്കില്‍ നിന്ന് പിന്‍മാറിയത്.

ആ സമയത്ത് എനിക്ക് വേറെ ഒന്നും തോന്നിയില്ല. അങ്ങനെ ആ പ്രോഗ്രാം എടുക്കുകയായിരുന്നു. എല്ലാം നല്ലതായി എടുക്കുകയാണ്. പുതിയത് വലിയൊരു പ്രോഗ്രാം ആയിരിക്കും. അതില്‍ ഞങ്ങള്‍ ഒരുപാട് പേരുടെ പ്രാര്‍ഥനയും കഷ്ടപ്പാടുമെല്ലാമുണ്ട്. വളരെ വിജയകരമായി തന്നെ വരുമെന്ന് ഉറപ്പാണ്. കുടുംബവിളക്കില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. കാരണം ഞാന്‍ പ്രതീക്ഷിക്കാതെ വന്നതാണ്. അതുപോലെ തന്നെ പോവേണ്ടി വന്നു. എന്റെ കഥാപാത്രത്തെക്കാളും ലൊക്കേഷനിലെ ബോണ്ടാണ് മിസ് ആയത്. ശരിക്കുമൊരു കുടുംബം പോലെയാണ് അവിടെ. അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും ഏടത്തിയമ്മമാരും മുത്തച്ഛനും മുത്തശ്ശിയുമൊക്കെയായി വലിയൊരു കുടുംബമാണ്. ഞങ്ങള്‍ക്കിടയിലെ സൗഹൃദം എത്രത്തോളമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന ചിത്രങ്ങളിലൂടെ വ്യക്തമായിട്ടുണ്ടാവും. ആ ഒരു സൗഹൃദത്തില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നിയതായും അമൃത പറയുന്നു”.

Related posts