ഉടഞ്ഞ വിഗ്രഹങ്ങള്‍,പൊട്ടിയ കണ്ണാടി,നിലച്ച ക്ലോക്ക് തുടങ്ങിയവ വീട്ടില്‍ സൂക്ഷിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ?

new-image

പഴമക്കാര്‍ പറയാറുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് പൊട്ടിയ കണ്ണാടി, ഉടഞ്ഞ വിഗ്രഹങ്ങള്‍, നിലച്ച ക്ലോക്ക് തുടങ്ങിയവ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് . ഇതിലെ സത്യവും മിഥ്യയും ഒന്ന് തിരഞ്ഞാലോ..?? ഉടഞ്ഞ വിഗ്രഹങ്ങളും പാത്രങ്ങളും മാത്രമല്ല കീറിപ്പോയ മെത്തകള്‍, തകര്‍ന്ന ഫര്‍ണിച്ചര്‍, മോശം ചിത്രങ്ങള്‍, കേടായ ഇലക്‌ട്രിക് ഉപകരണങ്ങള്‍, തകര്‍ന്ന വാതില്‍പ്പാളികള്‍, ചില മൃഗങ്ങളുടെ പ്രതിമകള്‍ ഇവയൊക്കെ വീട്ടില്‍ സൂക്ഷിച്ചാല്‍ ധനനഷ്ടവും മനസ്സമാധനക്കേടുമായിരിക്കും ഫലമെന്നും ചില വാസ്തു വിദഗ്ധര്‍ പറയുന്നു.

sc
sc

വീടിനുള്ളിലെ ഉടഞ്ഞ വസ്തുക്കള്‍ മാത്രം മാറ്റിയാല്‍ പോരാ, വാഹനങ്ങളിലെ പൊട്ടിയ കണ്ണാടികളും മാറണം. അല്ലെങ്കില്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അതേത്തുടര്‍ന്ന് ഭീമമായ സാമ്പത്തിക ബാധ്യതയുമുണ്ടായേക്കാം.പൊട്ടിയ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും അകല്‍ച്ചയും ശത്രുതയും ഉണ്ടാകാനിടയുണ്ട് എന്നും പറയപ്പെടുന്നു. പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നതും ഒഴിവാക്കണം.

clock
clock

പൊട്ടിയ ഗ്ലാസ് വീട്ടില്‍ സൂക്ഷിക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നു പറയുമ്ബോള്‍ത്തന്നെ അപ്രതീക്ഷിതമായി വീണുടയുന്ന ഗ്ലാസുകള്‍ സൗഭാഗ്യവും കൊണ്ടുവരുമെന്ന് ഒരു വിശ്വാസവുമുണ്ട്.വീട്ടില്‍ അപ്രതീക്ഷിതമായി ഒരു ഗ്ലാസ് വീണുപൊട്ടിയാല്‍ വീട്ടിലെ നെഗറ്റീവ് എനര്‍ജി വീടുവിട്ടു പോകുമെന്നും എന്നാല്‍ മനഃപൂര്‍വം അങ്ങനെ ചെയ്താല്‍ ഫലമുണ്ടാവില്ലെന്നുമാണ് വിശ്വാസം.

Related posts