ഭാജി എന്നോട് ക്ഷമിക്കണം, ഈ റീകോർഡ് ഞാൻ ഇങ്ങെടുക്കുവാ: അശ്വിൻ

ഇപ്പോൾ നടക്കുന്ന ഇന്ത്യൻ Vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം വട്ടവും അഞ്ചു വിക്കറ്റ് നേടിയ വെറ്ററൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ടെസ്റ്റ് വിക്കറ്റിനെ മറികടന്ന് സന്തോഷം പ്രകടിപ്പിച്ചു. ഒരിക്കൽ പോലും അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കുമെന്ന് ചിന്തിച്ചിരുന്നില്ല എന്ന് ഒരു കാലത്തു അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുമായിരുന്ന അശ്വിൻ പറഞ്ഞു.

Image result for aswin achievment in test cricket

“2001 ൽ ഭാജി കളിക്കുന്ന പരമ്പര കാണുമ്പോൾ, ഞാൻ രാജ്യത്തിന് വേണ്ടി ഒരു ഓഫ് സ്പിന്നറായി മാറുമെന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. ഞാൻ എപ്പോഴും എന്റെ സംസ്ഥാനത്തിന് വേണ്ടി ഒരു ബാറ്റ്സ്മാനായിരുന്നു, ബാറ്റിംഗിലേക്കുള്ള കരിയർ മെച്ചപ്പെടുത്താൻ ശ്രമിച്ചു. ഇന്ത്യക്ക് വേണ്ടി കളിക്കുന്നു. ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ കളിക്കാരനാകാൻ പോകുകയാണെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, ”അശ്വിൻ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.അശ്വിന്റെ അഭിമുഖത്തിന് ഹർഭജൻ സിങ്ങിൽ നിന്ന് ഒരു പ്രതികരണം ലഭിച്ചു, അദ്ദേഹത്തെ അഭിനന്ദിച്ച ഹർഭജൻ സിംഗ് ഇതിനേക്കാൾ വളരെ വലിയ റെക്കോർഡുകൾ അർഹിക്കുന്നു എന്നും കൂട്ടി ചേർത്തു.

Related posts