സീനിയർ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ തന്റെ ഉജ്ജ്വല ഫോം തുടരുകയാണ് . ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം, ആദ്യ ഇന്നിംഗ്‌സിൽ ജോ റൂട്ടിന്റെ ഇംഗ്ലണ്ട് പടയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ അശ്വിൻ, അതെ മൈതാനത്തിൽ അതും തന്റെ സ്വന്തം മൈതാനത്ത് സെഞ്ച്വറി പൂർത്തീകരിച്ചു.
ഒരു അറ്റത്ത് നിന്ന് വിക്കറ്റുകൾ അടർന്നു പോകുമ്പോഴും , അശ്വിൻ തന്റെ ബാറ്റിംഗ് വൈദഗ്ദ്ധ്യം കൊണ്ട് വേരുറപ്പിച്ചു ക്രീസിൽ നിന്നു. 99 റൺസിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അശ്വിൻ മൊയിൻ അലിയോട് ബോൾ കടന്നാക്രമിച്ചു മിഡ്‌വിക്കറ്റിന്റെ മുകളിലൂടെ ഒരു ബൗണ്ടറി നേടിയാണ് തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. ടീം ഇന്ത്യയ്ക്കായി അശ്വിൻ തന്റെ അഞ്ചാം സെഞ്ച്വറിയാണ് നേടിയത്.ഇംഗ്ലണ്ടിനെതിരായ ഓൾ റൗണ്ട് പ്രകടനത്തിലൂടെ അശ്വിൻ ഒരു സവിശേഷകരമായ നേട്ടം കൈവരിച്ചു. 1966 ൽ സർ ഗാർഫീൽഡ് സോബേഴ്‌സിന് ശേഷം ഒരു സെഞ്ച്വറി നേടുകയും ഇംഗ്ലണ്ടിനെതിരായ അതേ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത ആദ്യ കളിക്കാരനായിഅശ്വിൻ മാറി.
ഒരേ മത്സരത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയും, അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ച കളിക്കാരുടെ പട്ടികയിൽ അശ്വിൻ രണ്ടാം സ്ഥാനത്തെത്തി. ഇതിഹാസ ഇംഗ്ലണ്ട് ഓൾറണ്ടർ ഇയാൻ ബോതം അഞ്ച് തവണ ഈ നേട്ടം കൈവരിച്ചപ്പോൾ, മൂന്ന് തവണ ഇതേ നേട്ടത്തിൽ എത്തിയ അശ്വിൻ ഇപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗാരി സോബേർസ്, മുഷ്താഖ് മുഹമ്മദ്, ജാക്വസ് കാലിസ്, ഷാക്കിബ്-അൽ ഹസൻ എന്നിവർ മൂന്നാം സ്ഥാനത്തുണ്ട്.