24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസം! സന്തോഷ വാർത്ത പങ്കുവച്ച് അശ്വിൻ!

അശ്വിന്‍ വിജയ് ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്നു. ബിഗ് ബോസ് ഷോ ചരിത്രത്തിൽ തന്നെ പ്രേക്ഷകര്‍ ഏറ്റവും അധികം വികാരഭരിതരായത് അശ്വിന്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ ട്രോമ തുറന്ന് പറഞ്ഞപ്പോളായിരുന്നു. ഇല്ലെന്ന് വിശ്വസിച്ച അമ്മയെ തേടിയലഞ്ഞതും, അവസാനം കണ്ടെത്തിയപ്പോള്‍ അമ്മ തിരിച്ചറിയാതെ പോയതുമെല്ലാം അശ്വിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മ തന്നെ തിരിച്ചറിഞ്ഞു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അശ്വന്‍.

അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോ അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസമാണ് ഇത് എന്ന് പറഞ്ഞുകൊണ്ട് അശ്വിന്‍ അമ്മയെ പരിചയപ്പെടുത്തി. ഇതാണ് എന്റെ അമ്മ. ‘ഞാന്‍ ആരാണ്’ എന്ന് അശ്വിന്‍ ചോദിയ്ക്കുമ്പോള്‍ ‘മോനാണ്’ എന്ന് അമ്മ ഇടറുന്ന തൊണ്ടയോടെ പറയുന്നുണ്ട്. ടിവിയില്‍ കണ്ടിട്ടുണ്ടായിരുന്നോ, ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചപ്പോള്‍ അതെ എന്ന് മൂളി തലയാട്ടുകയായിരുന്നു.

അധിക നേരം അമ്മ ക്യാമറയെ ഫെയ്സ് ചെയ്തു നിന്നില്ല. അമ്മയ്ക്ക് ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ പ്രയാസമുണ്ട്. എനിക്കിപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്ക് എല്ലാം ഒരുപാട് നന്ദി അശ്വിന്‍ പറഞ്ഞു.

എന്റെ അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, എന്നെ പ്രസവിച്ച് അമ്മ എങ്ങോട്ടോ പോയി. അമ്മ പോയി അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും അച്ഛന്‍ മരിച്ചു. അമ്മയും മരിച്ചതാണെന്നാണ് അശ്വിനോ് പറഞ്ഞിരുന്നതത്രെ. പിന്നീട് വളര്‍ത്തിയത് അമ്മൂമ്മയാണ്. അമ്മൂമ്മയും മരിച്ച് ഒറ്റപ്പെട്ട ജീവിതം തന്നെ പലതും പഠിപ്പിച്ചു എന്നാണ് അശ്വിന്‍ പറഞ്ഞത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത്. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിന് ഒടുവല്‍ അമ്മയെ കണ്ടെത്തിയെങ്കിലും എന്നെ തിരിച്ചറിഞ്ഞില്ല- എന്ന് അശ്വിന്‍ പറയുമ്പോഴേക്കും ബിഗ്ഗ് ബോസിലുള്ള മറ്റ് മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.

Related posts