മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് അടുത്തിടെയാണ് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്.
ഇപ്പോഴിതാ ആരാധകരുടെ നിരന്തര ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് അശ്വതി. ചക്കപ്പഴത്തിൽ ഇനി ആശയായി ഉണ്ടാകില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വൈകാരികമായ ഒരു കുറിപ്പും അശ്വതി പങ്കുവച്ചിട്ടുണ്ട്. ഈ ഫ്രെയിമിൽ നിന്ന് പുറത്തുപോകുമ്പോൾ, ഒരു കുടുംബമെന്ന നിലയിലുള്ള ഞങ്ങളുടെ അവസാന സന്തോഷകരമായ ഫ്രെയിമായിരിക്കും ഇതെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല!, അതെ, അവസാനത്തെ സമയം ഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല, അതിനെയാണ് ജീവിതം എന്ന് വിളിക്കുന്നത്.
ആശയായി എന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിക്കുന്ന നിരന്തരമുള്ള ചോദ്യങ്ങൾക്ക് നന്ദി, എനിക്ക് ഒരിക്കലും നിങ്ങൾക്ക് ഉത്തരം തരാൻ കഴിയാത്തതിൽ സങ്കടമുണ്ട്. ഫ്ലവേഴ്‍സ് ടിവിക്കും ഞങ്ങളുടെ മിടുക്കനായ സംവിധായകൻ ഉണ്ണികൃഷ്‍ണ സാറിനും എന്റെ സൂപ്പർ പ്രതിഭകളായ സഹതാരങ്ങൾക്കും നന്ദി. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളോരോരുത്തർക്കും നന്ദി… അപ്പോ, ഞാൻ ഇനി ആശയാകില്ല, അശ്വതി മാത്രം…