അമ്മമാർക്കും വിശക്കില്ലേ !വൈറലായി അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്!

മാതൃദിനം എല്ലാവർക്കും അമ്മയെ ഓർക്കാനുള്ള ഒരു ദിവസമാണ്. ലോകം വളരെ നന്ദിയോടെ അമ്മമാരുടെ സ്നേഹവും വാത്സല്യവും കരുതലും സഹനവും എല്ലാം ഓർക്കുന്ന ഒരു ദിനമാണ് അന്താരാഷ്ട്ര മാതൃദിനം. ഇന്നലെ അതായത് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ലോകം കൊണ്ടാടുന്നത്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തിന്റെ മാതൃദിന പോസ്റ്റാണ്.

എനിക്ക് വിശക്കുന്നില്ലെന്നും ഇപ്പോ ഭക്ഷണം വേണ്ട എന്നും വാശി പിടിക്കുന്ന ഒരു കൊച്ച്. എന്നാ വിശക്കുമ്പോൾ പറഞ്ഞാമതി എനിക്ക് വിശന്നിട്ട് തലചുറ്റുന്നുവെന്ന് പറഞ്ഞ് പ്ലേറ്റ് എടുക്കുന്ന ഒരമ്മ. കുഞ്ഞു കഴിക്കുന്നതിനു മുൻപ് എങ്ങനെ ഒരു അമ്മയ്ക്ക് കഴിക്കാൻ തോന്നുന്നു, കലികാലം എന്ന് ഡൈനിംഗ് ടേബിളിൽ നിന്ന് ഒരു ഡയലോഗ്. അമ്മമാർക്കും വിശക്കില്ലേ, അമ്മ എഴുന്നേറ്റ് നടന്നാലല്ലേ കുഞ്ഞിനെ പോലും നോക്കാൻ പറ്റൂ എന്നൊക്കെ ചോദിക്കണം എന്നുണ്ട്. പക്ഷേ മറുപടി തൊണ്ടയിൽ തടഞ്ഞു, കണ്ണുനിറഞ്ഞ് മുന്നിലിരുന്ന ഭക്ഷണം കാണാൻ തന്നെ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊതുബോധത്തിലെ ഈ മാറ്റങ്ങൾ കാണുമ്പോൾ സന്തോഷമുണ്ട് എന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ മാതൃദിന പോസ്റ്റിനൊപ്പം അശ്വതി കുറിച്ചത്.

Related posts