ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്ന് തോന്നുന്നില്ല, വൈറലായി അശ്വതി ശ്രീകാന്തിനെ പോസ്റ്റ്

വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അവതരണത്തില്‍ മാത്രമല്ല എഴുത്തിലും അശ്വതി മികവ് തെളിയിച്ചിരുന്നു. അവതരണവും എഴുത്തും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് തെളിയിച്ച മിനി സ്‌ക്രീനിന്റെ സ്വന്തം താരം ഇന്ന് നടി ആയും വളർന്നു കഴിഞ്ഞു. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അഭിനയ രംഗത്തേക്കും ചുവട് വച്ചത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ തുറന്നുപറയുന്ന അശ്വതി, വിമര്ശങ്ങള്ക്കും അതെ ഭാഷ്യത്തിൽ തന്നെയാണ് അശ്വതി മറുപടി പറയുന്നത്. മമ്മൂട്ടിയുടെ ഒരു പ്രൊപ്പോസല്‍ സീനും ഡയലോഗുകളുമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. അശ്വതി ശ്രീകാന്തും വീഡിയോ ഷെയര്‍ ചെയ്തിരുന്നു. അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേല്‍ തന്നെ ആ കാലത്ത് പ്രത്യേകിച്ച്‌ ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോള്‍ ഇത് കാണുന്ന എല്ലാവര്‍ക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാന്‍ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്. നമ്മള്‍ മാറുന്നുണ്ട്. ഇനിയും മാറുമെന്നുമായിരുന്നു അശ്വതി കുറിച്ചത്.

നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്. ചേച്ചീ അല്ലേ വീട്ടിലെ എല്ലാ പെണ്ണുങ്ങളും ജോലിക്ക് പോയ അടുക്കള പണി ചെയ്യാന്‍ വീട്ടില്‍ ആരും ഇല്ലെന്ന് പറയുന്ന ഭര്‍ത്താവ് ഉള്ള സീരിയല്‍ ഉള്ളത്. അത് എന്താ നിങ്ങള്‍ ഇടുമ്ബോള്‍ ബര്‍മുഡ നമ്മള്‍ ഇടുമ്ബോള്‍ വള്ളി നിക്കറെന്നായിരുന്നു ഒരാളുടെ ചോദ്യം.

Related posts