മോശം മാതാപിതാക്കളാകുന്നതിനേക്കാൾ മാതാപിതാക്കളാകാതിരിക്കുന്നതാണ് നല്ലത്! വൈറലായി അശ്വതിയുടെ വാക്കുകൾ!

സാറാസ് ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രമാണ്. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് ഇത്. ഒരു വശത്ത് ഗർഭിണിയാകൽ, കുട്ടികൾ, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങൾ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്‌നം, ശരീരം, താൽപര്യം എന്നിവ വരുമ്പോൾ സ്ത്രീകൾ കടന്നുപോകുന്ന സംഘർഷങ്ങളും വ്യക്തതയോടെ ഈ സിനിമ സംസാരിക്കുന്നുണ്ട്.

സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം പങ്കു വയ്ക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.വളരെ സെൻസിറ്റീവായ വിഷയം വിശ്വാസകരമായ രീതിയിൽ അവതരിപ്പിച്ചെന്നാണ് താരം പറയുന്നത്. ഭർത്താവ് ശ്രീകാന്തിനോട് വളരെയധികം ബഹുമാനമാണെന്നും അതിനുള്ള കാരണവും നടി തുറന്ന് പറയുകയാണ്.

പി

അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ, വളരെ സെൻസിറ്റീവായ വിഷയം വിശ്വാസകരമായ രീതിയിൽ അവതരിപ്പിച്ചു. സാറയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഗർഭാവസ്ഥയെക്കുറിച്ച്‌ പറയുമ്പോൾ നിന്റെ ശരീരമാണ്, നിന്റെ തന്നെ തീരുമാനവും, എല്ലായ്‌പ്പോഴും പറയുന്ന എന്റെ ജീവിത പങ്കാളിയായ ശ്രീകാന്തിനോട് വളരെയധികം ബഹുമാനം. സിനിമയിൽ പറയുന്നതുപോലെ ‘മോശം മാതാപിതാക്കളാകുന്നതിനേക്കാൾ മാതാപിതാക്കളാകാതിരിക്കുന്നതാണ് നല്ലത്’

Related posts