നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് തന്റെ പോസ്റ്റിൽ വന്ന അശ്ലീല കമന്റിന് നല്‍കിയ മറുപടി വൈറലായിരുന്നു. അശ്വതിയുടെ കമന്റാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അശ്വതിയുടെ കമന്റ് താരങ്ങളും ആരാധകരും എല്ലാം ഏറ്റെടുക്കുകയും പിന്തുണ അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ ആ സംഭവത്തിനെ കുറിച്ചുള്ള പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. മാത്രമല്ല ഫേസ്ബുക്കില്‍ നിന്നും താൻ ബ്രേക്ക് എടുക്കുകയാണെന്നും അശ്വതി പറഞ്ഞു.
പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല.
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ. മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആള്‍ക്കും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്‌നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്‍ക്കും നന്ദി എന്നാണ് അശ്വതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.