സാധാരണ സ്ത്രീ ജീവിതത്തിൽ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്! വൈറലായി അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ!

അവതാരകയായും അഭിനേത്രിയായും വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പരിപാടികളുടെയും അവതാരകയായി എത്തിയ താരം ഈയടുത്താണ് അഭിനയത്തിലേക്ക് ചുവട് വച്ചത്. പ്രമുഖ ചാനലിൽ അവതരിപ്പിക്കുന്ന ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെയാണ് ഇവർ അഭിനയ രംഗത്ത് എത്തിയത്. ഈ പരമ്പരയിൽ ആശ എന്ന കഥാപാത്രമായി വന്ന അശ്വതിയെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്.


നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. തന്റെ പ്രണയവും വിവാഹവുമൊക്കെ വീട്ടിൽ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്ന് പറയുകയാണ് അശ്വതിയിപ്പോൾ. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തിനെ അശ്വതി വിവാഹം കഴിക്കുന്നത്. ഇപ്പോളിതാ അമ്മയെക്കുറിച്ച് പറയുകയാണ് അശ്വതി. എന്റെ അമ്മ എന്നിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തിൽ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിൾ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു. എന്റെ അച്ഛൻ വിദേശത്തായിരുന്നു.

അതുകൊണ്ട് തന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്ക് തന്നെയാണ് നോക്കിയത്. അന്നത്തെ കാലത്ത് ഫോണിൽ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ പല നിർണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്ക് തന്നെയാണെടുത്തത്. മുത്തശ്ശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശ്ശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റെമ്മയാണ്. ഹിന്ദു മതത്തിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. പക്ഷേ അത്രയ്ക്ക് ബോൾഡായിരുന്നു അമ്മ. എപ്പോഴും എന്നോട് പറയുമായിരുന്നു ബോൾഡ് ആയിരിക്കണമെന്നും, ഇൻഡിപ്പെൻഡന്റ് ആയിരിക്കണമെന്നും. പക്ഷെ മോശം കമന്റൊക്കെ കണ്ടാൽ ഇരുന്ന് കരയുന്നൊരു ആളായിരുന്നു താൻ.

Related posts