വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിർത്തിയവൾ! മകളെ കുറിച്ച് അശ്വതി ശ്രീകാന്ത് പറഞ്ഞത് കേട്ടോ!

അവതാരകയായും അഭിനേത്രിയായും വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പരിപാടികളുടെയും അവതാരകയായി എത്തിയ താരം ഈയടുത്താണ് അഭിനയത്തിലേക്ക് ചുവട് വച്ചത്. പ്രമുഖ ചാനലിൽ അവതരിപ്പിക്കുന്ന ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെയാണ് ഇവർ അഭിനയ രംഗത്ത് എത്തിയത്. ഈ പരമ്പരയിൽ ആശ എന്ന കഥാപാത്രമായി വന്ന അശ്വതിയെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്.


മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് അശ്വതി ഇപ്പോൾ. മകൾ പദ്മയുടെ ഒമ്പതാം പിറന്നാൾ ദിനത്തിലാണ് അശ്വതിയുടെ കുറിപ്പ്. വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിർത്തിയവളാണ് മകളെന്ന് അശ്വതി കുറിക്കുന്നു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

ഒൻപത് വർഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്. വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിർത്തിയവൾ ! എന്നെ ഞാനാക്കിയവൾ ! ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവൻ വേരുറച്ചത് ! അത് എനിക്കറിയാം…എന്നേക്കാൾ നന്നായി നിനക്കും എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകൾ.

Related posts