കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ! വൈറലായി അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്‌!

അവതാരകയായും അഭിനേത്രിയായും വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പരിപാടികളുടെയും അവതാരകയായി എത്തിയ താരം ഈയടുത്താണ് അഭിനയത്തിലേക്ക് ചുവട് വച്ചത്. പ്രമുഖ ചാനലിൽ അവതരിപ്പിക്കുന്ന ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെയാണ് ഇവർ അഭിനയ രംഗത്ത് എത്തിയത്. ഈ പരമ്പരയിൽ ആശ എന്ന കഥാപാത്രമായി വന്ന അശ്വതിയെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി താരംപങ്കുവെക്കാറുണ്ട്.

പത്താം വിവാഹവാർഷികം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു കുറിപ്പും അശ്വതി പങ്കിട്ടിട്ടുണ്ട്. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്.

ചിലപ്പോൾ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വർഷങ്ങൾ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ ! നമ്മൾ നമ്മളായ പത്തു വർഷങ്ങൾ.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്’.– ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

Related posts