ചക്കപ്പഴത്തിൽ നിന്നും അശ്വതിയും പിന്മാറിയോ! വ്യക്തമാക്കി താരം!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഈ ഹാസ്യ പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, റാഫി, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ നിന്നും പിന്മാറുകയാണെന്ന് അടുത്തിടെ ശ്രീകുമാര്‍ പിന്മാറുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അശ്വതിയും പരമ്പരയില്‍ നിന്നും പിന്മാറിയോ എന്ന ചോദ്യവുമായി പലരും രംഗത്ത് എത്തി. ഇപ്പോള്‍ ആരാധകരുടെ ഈ സംശയങ്ങള്‍ക്ക് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നടി.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ, കഴിഞ്ഞ രണ്ട് മാസമായി എല്ലാവരും ചോദിക്കുന്നത് എന്നാണ് ചക്കപ്പഴത്തിലേക്ക് മടങ്ങി വരിക എന്നാണ്. അതിന്റെ വസ്തുത എന്താണെന്ന് വച്ചാല്‍ കുഞ്ഞിന് രണ്ട് മാസമേ പ്രായം ആയിട്ടുള്ളൂ. അപ്പോള്‍ ദിവസം ഇത്രയും ആളുകളുള്ള ലൊക്കേഷനിലേക്ക് അവളേയും കൊണ്ട് പോയി വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങള്‍ വിചാരിക്കുന്നത് പോലെ നമ്മള്‍ ആ ലൊക്കേഷനില്‍ തന്നെയോ അതിനടുത്തോ അല്ല താമസിക്കുന്നത്. ദിവസവും പോയി വരികയാണ്. അരമണിക്കൂറോളം യാത്ര ചെയ്ത് വേണം പോകാന്‍. തിരിച്ചും. ഷൂട്ട് എന്നാല്‍ നീണ്ട ഷെഡ്യൂളുകളായിരിക്കും. കുറച്ചധികം ദിവസം അടുപ്പിച്ചുണ്ടാകും. ഇത്രയും ദിവസം മോളേയും കൊണ്ട് പോയി വരിക എന്നത് പ്രാക്ടിക്കലി പോസിബിള്‍ ആയ കാര്യമല്ല. പിന്നെ, അവളെ ഇടയ്ക്കൊക്കെ കൊണ്ടു പോകാം ബാക്കിയുള്ള ദിവസം വീട്ടിലാക്കാം എന്ന് പറഞ്ഞാലും മുലയൂട്ടുന്ന കുഞ്ഞാണ്. വീട്ടിലാക്കിയിട്ട് പോയാലും നമ്മള്‍ക്ക് ഒരുപാട് മണിക്കൂറുകളൊന്നും മാറി നില്‍ക്കാനാകില്ല. അതൊക്കെ കൊണ്ടാണ് ഞാനിങ്ങനെ നില്‍ക്കുന്നത്.

 

എന്നിരുന്നാലും ലാസ്റ്റ് വീക്ക് ഞാന്‍ ജോയിന്‍ ചെയ്യണമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ എനിക്ക് പെട്ടെന്ന് ജലദോഷം വരികയായിരുന്നു. തിരുവനന്തപുരത്തെ പ്രോഗ്രാം കഴിഞ്ഞ് തന്നതോടെ തൊണ്ട വേദനയും ജലദോഷവുമൊക്കെയായി. വേറെ പ്രശനങ്ങളൊന്നുമില്ല. അത് ഞാന്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. കുഞ്ഞൊക്കെയുള്ളതാണല്ലോ. ഇപ്പോള്‍ ചെറിയ ചുമയുണ്ടെന്നതല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല. അങ്ങനെയിരുന്നപ്പോള്‍ ഇപ്പോള്‍ കമലക്കുട്ടിയ്ക്കും ജലദോഷം വന്നിരിക്കുകയാണ്. അവളൊന്ന് ശരിയാകാതെ എനിക്ക് ലൊക്കേഷനില്‍ വരാന്‍ പറ്റില്ല. ഇതൊക്കെ നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു. എല്ലാം ഒന്ന് ഒതുങ്ങിയിട്ട് വേണം വീണ്ടും സെറ്റിലെത്താന്‍.

കമലയെ കൂട്ടിയാകുമോ ലൊക്കേഷനില്‍ വരിക, കമലയാകുമോ പരമ്പരയിലും കുഞ്ഞുവാവയായി അഭിനയിക്കുക എന്ന ചോദ്യങ്ങളും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ച് വേറൊരു അവസരത്തില്‍ വിശദമായി മറുപടി നല്‍കാമെന്നായിരുന്നു അശ്വതിയുടെ പ്രതികരണം. റാഫിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനും അശ്വതി മറുപടി നല്‍കുന്നുണ്ട്. ഭയങ്കര നാണക്കാരനാണ്. പെട്ടെന്ന് ആളുകളോട് ഇടപെടുകയൊന്നുമില്ല. സ്‌ക്രീനില്‍ വരുമ്പോള്‍ പെട്ടെന്ന് ആളാകെ മാറും. അഭിമുഖങ്ങളൊക്കെ കണ്ടാല്‍ അറിയാം ഒതുങ്ങിയാണ് ഇരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ. അവന്റെ കംഫര്‍ട്ട് സോണിലാണെങ്കില്‍ ഭയങ്കരമായി സംസാരിക്കുകയും ഓളവുമെക്കെയാണെന്നാണ് അശ്വതി പറയുന്നത്.

Related posts