സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്ന എന്റെ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാളാൾ! പ്രേക്ഷകശ്രദ്ധ നേടി അശ്വതിയുടെ പോസ്റ്റ്!

അവതാരകയായും നടിയായും മലയാളികൾക്ക് ഏറെസുപരിചിതയായ താരമാണ്‌ അശ്വതി ശ്രീകാന്ത്. ചാനൽ പ്രോഗ്രാമുകളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ തരംഗമാകാറുണ്ട്.

പ്രിയ താരം അശ്വതി ശ്രീകാന്ത് പങ്കുവെച്ച ചിത്രം ശ്രദ്ധയാകർഷിക്കുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്ന എന്റെ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാളാണ് ദാ ഇടതു വശത്തു നിൽക്കുന്നത് ദാമോദര കൃഷ്ണൻ. കൂടെ നമ്മടെ ചക്കര രേഖേച്ചിയും മിത്രക്കുട്ടിയും, എന്നും അശ്വതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിലൂടെ പറയുന്നു.

 

അടുത്തിടെയാണ് രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നീലുകെട്ട്. അശ്വതിയും ഭർത്താവു ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്. കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് നൽകിയ പേര്. നൂലുകെട്ട് ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ അശ്വതി ആരാധകരുമായി പങ്കിട്ടിരുന്നു.

Related posts