നടി അശ്വതി ഒരുപാട് സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ താരമാണ്. കുങ്കുമപൂവ് എന്ന സീരിയലിലൂടെ ഏറെ ജനപ്രീതി നേടുവാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ താരം അഭിനയത്തിൽ ഒരിടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അശ്വതി സോഷ്യൽ മീഡിയയിലൂടെ ബിഗ്‌ബോസ് റിവ്യൂവും തന്റെ മറ്റു കുടുംബവിശേഷങ്ങളും ഒക്കെ പങ്കുവെക്കാറുണ്ട്. ഏഷ്യാനെറ്റിൽ വൻ വിജയമായി മാറിയ പരമ്പരയായിരുന്നു കുങ്കുമപ്പൂവ്. ആശ ശരത്ത്, അശ്വതി, ഷെല്ലി, ജി കെ പിള്ള, സാജൻ സൂര്യ, ഷാനവാസ് ഷാനു, ലിഷോയി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ കുങ്കുമപ്പൂവ് പുറത്തിറങ്ങിയിട്ട് പതിനൊന്ന് വർഷങ്ങൾ പൂർത്തിയാകുകയാണ്. കേന്ദ്ര കഥാപാത്രമായി എത്തിയ ജയന്തിയുടെ മകൾ ആയ അമല എന്ന കഥാപാത്രത്തെയാണ് അശ്വതി സീരിയലിൽ അവതരിപ്പിച്ചത്. ഇപ്പോളിതാ സീരിയലിന്റെ ഓർമകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് അശ്വതി.
അശ്വതി കുറിപ്പിങ്ങനെ, പതിനൊന്ന് വർഷങ്ങൾ, ഹൊ ദൈവമേ.. വർഷങ്ങൾ എത്ര പെട്ടന്നാണ് പറക്കുന്നത് എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. കുങ്കുമപ്പൂവിന്റെ പതിനൊന്ന് വർഷങ്ങൾ ഓർമിപ്പിച്ചതിന് ആസ്‌ക് മീഡിയ ക്ലബ്ബിന് നന്ദി. എല്ലാവരെയും ഈ അവസരത്തിൽ മിസ്സ് ചെയ്യുന്നു. വേദനയോടെ മുത്തശ്ശനെ ഓർക്കുന്നു. അതുപോലൊരു എവർഗ്രീൻ സീരിയലിന്റെ ഭാഗമാകാൻ ഇനിയും ആഗ്രഹമുണ്ട്. പക്ഷെ ഇതുവരെ അതുപോലൊരു സീരിയൽ വന്നിട്ടില്ല