BY AISWARYA
മിനിസ്‌ക്രീനിലെ കാണാക്കുയില്‍, അല്‍ഫോണ്‍സാമ്മ, കുങ്കുമ്മപ്പൂവ്, മനസ്സറിയാതെ തുടങ്ങീ പരമ്പരകളിലാണ് പ്രേക്ഷകര്‍ അശ്വതിയെ പരിചയപ്പെട്ടത്.അതിനിടെ കുറച്ചു ചിത്രങ്ങളിലും മുഖം കാണിച്ചു. എന്നാല്‍ ഇപ്പോള്‍ സീരിയലുകളില്‍ നിന്നും ഇടവേള എടുത്ത നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്.
സിരീയലുകളില്‍ നമ്മള്‍ കണ്ടിട്ടുളള അശ്വതി തടിച്ചിട്ടാണ്. എന്നാല്‍ കാര്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും തടിയൊക്കെ കുറച്ച് മെലിഞ്ഞു സുന്ദരിയായിരിക്കുകയാണ് നടി. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെക്കുറിച്ചാണ് നടി ചിത്രങ്ങളോടപ്പമുളള കുറിപ്പില്‍ പറയുന്നത്. ഡയറ്റ് ചാര്‍ട്ടിനായി ആരുടെ പിറകെയും നടക്കേണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കുന്നു.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നമ്മടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ട്ടങ്ങള്‍ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ?? ആരുടേം പിന്നാലെ ഡയറ്റ് ചാര്‍ട്ടിനു നടക്കേണ്ട ആവശ്യമില്ല. പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്. ഞാന്‍ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.
പക്ഷെ ആ ഡയറ്റ് ചിലപ്പോള്‍ നിങ്ങള്‍ക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഈ ഡയറ്റ് ആണ് ചെയ്യുതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആള്‍ക്കാര്‍ ഉണ്ടാകൂ. ഞാനായിട്ട് ഒരാള്‍ക്ക് ഒരു ദോഷം ഉണ്ടാകാന്‍ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ് ഏറ്റവും മുകളില്‍ പറഞ്ഞ കാര്യം നമ്മുടെ മനസ്സ്. മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിര്‍ത്താന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും നല്ല ആരോഗ്യം തമ്പുരാന്‍ നല്‍കട്ടെ എന്നുമായിരുന്നു അശ്വതി കുറിച്ചത്.