മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. ഇത് വരെ മൂന്ന് സീസണുകളാണ് ഇതിനോടകം ബിഗ്‌ബോസ് മലയാളത്തിൽ പൂർത്തിയാക്കിയത്. നടൻ മോഹൻലാൽ ആയിരുന്നു കഴിഞ്ഞ മൂന്ന് സീസണുകളിലും അവതാരകനായി എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസ് നാലാം സീസൺ പ്രഖ്യാപിച്ചതോടെ മത്സാരാർത്ഥികൾ ആരൊക്കെയാണെന്ന ആകാംക്ഷയിലാണ് ആരാധകർ. നിരവധിപ്പേരുടെ പേരുകൾ പട്ടികയിൽ ഇടംപിടിച്ചതായി ഉയർന്നുവന്നിരുന്നു. അത്തരത്തിൽ ഉയർന്നുകേട്ട പേരാണ് സീരിയൽ താരം അശ്വതിയുടെത്. ഇപ്പോളിതാ ഞാൻ ബിഗ്‌ബോസിലേക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അശ്വതി. ബിഗ് ബോസ് സീസൺ ഫോറിൽ അശ്വതിയും ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ.
ബിഗ്‌ബോസിൽ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ് പ്രെഡിക്ഷൻ ലിസ്റ്റും, ഇതുപോലെ വാർത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവർ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് ഇപ്പ്രാവശ്യം ബിഗ്ഗ്ബോസ്സിൽ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന് ഞാൻ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവർ വരെ ഉണ്ട് നിർഭാഗ്യവശാൽ ഈ വർഷം പങ്കെടുക്കാൻ എനിക്ക് സാധിക്കില്ല.ഇനി അഥവാ പോകുന്നുണ്ടേൽ തല്ലിക്കൊന്നാലും ഞാൻ ആരോടും പറയൂലാ.
അതേസമയം ബിഗ് ബോസ്സ് മലയാളം സീസൺ 4 മാർച്ചിൽ തുടങ്ങാനിരിക്കുകയാണ്. പുതിയ സീസണിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ആരൊക്കെയായിരിക്കും ബിഗ് ബോസിൽ ഉണ്ടാവുക എന്ന ചർച്ചയിലാണ് ആരാധകർ. ഇതിനോടകം തന്നെ പല താരങ്ങളുടേയും പേരുകൾ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയിട്ടുണ്ട്. ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, തങ്കച്ചൻ വിതുര, ലക്ഷ്മി പ്രിയ തുടങ്ങിയ താരങ്ങളുടെ പേരുകൾ ആണ് ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്.