സ്വർണാഭരണങ്ങൾ, ഇന്ത്യക്കാർക്ക് ഇത്രമേൽ പ്രിയപ്പെട്ട മറ്റൊരു ലോഹം ഇല്ലെന്നു വേണം പറയാൻ. ഇന്നത്തെ തലമുറയ്ക്ക് ഈ മഞ്ഞ ലോഹത്തോട് അധിക ഭ്രമം ഇല്ലെങ്കിലും സ്വർണം ധരിക്കാത്തവർ അപൂർവ്വമാണ്. പഴയ ആൾക്കാർ കാലിൽ സ്വർണം ഉപയോഗിക്കാൻ പാടില്ലെന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണ പാദസ്വരവും കാൽ വിരലുകളിൽ മോതിരങ്ങളും ഇടുന്നവർ വളരെ കൂടുതലാണ്.സ്വര്‍ണം എങ്ങനെ ശരിയായി ധരിയ്ക്കണമെന്നും അതിനു പിന്നിലുള്ള ശാസ്ത്രമെന്താണ് എന്നും ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ആരോഗ്യപരമായ ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട്.സ്വർണം ധരിക്കുന്നത് കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടോ ? അത് ധരിക്കാൻ എന്തെങ്കിലും രീതിയുണ്ടോ ? അതിൽ എന്തെങ്കിലും ഗുണഫലമുണ്ടോ ? നമ്മുക്ക് നോക്കാം.
സ്വർണ്ണം ചൂട് പ്രദാനം ചെയ്യുന്നുവെന്നാണ് ശാസ്ത്രം. അതിനാലാണ്, കാലുകളില്‍ സ്വര്‍ണം ധരിയ്ക്കരുതെന്ന് പഴമക്കാര്‍ പറയാനുള്ള കാരണം. എന്നാല്‍ വെള്ളി തണുപ്പ് നല്‍കുന്നതിനാലാണ് കാലുകളില്‍ വെള്ളി ആഭരണങ്ങള്‍ക്കാണ് സ്ഥാനമെന്ന് വിശ്വസിയ്ക്കുന്നത്. കഴുത്തില്‍ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് തലച്ചോറില്‍ നിന്നുള്ള ഊർജ്ജത്തെ കാലുകളിലേക്ക് കൊണ്ടുവരുമെന്നും അതേസമയം, കാലിൽ ധരിക്കുന്ന വെള്ളിയുടെ തണുപ്പ് തലയിലേക്ക് പോകുന്നു.കൂടാതെ വെള്ളി ആഭരണങ്ങള്‍ കണങ്കാലില്‍ ധരിക്കുന്നത് പാദങ്ങളെ ശക്തിപ്പെടുത്തുമെന്നും വിശ്വസിക്കപ്പെടുന്നു .
മഹാവിഷ്ണുവിന് പ്രിയപ്പെട്ട മഞ്ഞനിറം വളരെ ജനപ്രിയമായി കണക്കാക്കപ്പെടുന്നു. സ്വർണ്ണത്തിന്റെ നിറവും മഞ്ഞയാണ്. അതുകൊണ്ടാണ് കാലിൽ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് നല്ലതല്ല എന്ന് കണക്കാക്കുന്നത്. സ്വർണ്ണാഭരണങ്ങൾ ഒരിക്കലും നാഭിക്ക് താഴെ ധരിക്കരുത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, സമ്പത്തിന്റെ ദേവതയായ മാഹാലക്ഷ്മിക്ക് അപ്രീതി ഉണ്ടാകുകയും അതുവഴി സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി നേരിടേണ്ടി വരുമെന്നും വിശ്വസിയ്ക്കുന്നു എന്നുള്ളതാണ് ആത്മീയ വശം.ഒപ്പം സ്വർണം അലമാരയിലായാലും നിലവറയിലായാലും ചുവന്ന തുണിയിൽ പൊതിഞ്ഞ് സൂക്ഷിയ്ക്കണം, ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഇത് നിങ്ങളുടെ വ്യാഴത്തെ ശക്തിപ്പെടുത്തുകയും ചൊവ്വയുടെ അനുഗ്രഹം നൽകുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.അതുവഴി അഭിവൃദ്ധി വർദ്ധിക്കുകയും ലക്ഷ്മി ദേവി ഭവനത്തില്‍ വസിയ്ക്കുമെന്നുമാണ് വിശ്വാസം.