എട്ടാം വിവാഹ വാർഷികം ആഘോഷിച്ചു ആസിഫും സമയും!

“ആറ്റിങ്ങലല്ലേ വീട്” എന്ന ഡയലോഗ് മലയാളികൾ മറക്കുവാൻ സാധ്യതയില്ല, അത് ചോദിച്ച നടനെയും. ആസിഫ് അലി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായക നടനാണ്. ഋതുവിലൂടെയാണ് ആസിഫ് തുടക്കം കുറിച്ചത്. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ചത്. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.സഹനടനായി മുന്നേറുന്നതിനിടയിലായിരുന്നു നായകനാവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോൾത്തന്നെ അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

ഇന്ന് ആസിഫും ഭാര്യ തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2013 മെയ് 26 നായിരുന്നു ആസിഫിൻ്റെയും സമയുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും.രാത്രി പന്ത്രണ്ടിന് സമ തന്നെയായിരുന്നു തങ്ങളുടെ പ്രണയനിമിഷങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരു കൊളാഷ് തീർത്ത് വിവാഹ വാർഷികത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്. പിന്നാലെ നടനും ആസിഫിന്റെ സഹോദരനുമായ അസ്കർ അലി ഇൻസ്റ്റഗ്രാമിൽ ഇക്കയ്ക്കും ഇത്താത്തയ്ക്കും ആശംസകൾ നേർന്ന് സ്റ്റോറി പങ്കുവെച്ചു.

Related posts