”അയാള്‍ അങ്ങനെയാണ്,,,ഫാന്‍സുമായി ഇത്രയും അടുപ്പമുളള മറ്റൊരു യൂത്തന്‍ ഇല്ലെന്ന് തന്നെ പറയാം”

BY AISWARYA
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ആസിഫ് അലിക്ക് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. ആരാധകരോടുള്ള താരത്തിന്റെ സ്‌നേഹവും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതാണ്. തന്റെ ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആസിഫ് അലി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആലപ്പുഴ സ്വദേശിയായ സാന്‍ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് ഭാര്യയ്‌ക്കൊപ്പം എത്തിയത്. സാനുമായി 12 വര്‍ഷത്തെ പരിചയമാണെന്നും ഇവരുടെയൊക്കെ പിന്തുണയും സ്‌നേഹവുമാണ് താനിവിടെ വരെ എത്തിനില്‍ക്കുന്നതിന് കാരണമെന്നുമാണ് വിവാഹവേദിയില്‍ ആസിഫ് പറഞ്ഞത്.
ആസിഫിന്റെ വിവാഹത്തിന് ആരാധകര്‍ എത്തിയപ്പോഴുള്ള ചിത്രവും സാനുവിന്റെ വിവാഹത്തിന് എത്തിയപ്പോഴുള്ള ചിത്രവും ചേര്‍ത്തുവച്ച ഫൊട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘അയാള്‍ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാന്‍സിനെ ക്ഷണിക്കും.ആരാധകന്റെ കല്യാണത്തിന് തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാന്‍സുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തന്‍ ഇല്ല എന്ന് തന്നെ പറയാം’, എന്നാണ് ഫൊട്ടോ പങ്കുവച്ച ഒരു ആരാധകന്റെ കുറിപ്പ്.

Related posts