നടൻ ആസിഫ് അലി സോഷ്യൽമീഡിയയിലൂടെ തന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ആസിഫ് അറിയിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്നെ തന്റെ രാഷ്ട്രീയ നയം അറിയിക്കുമെന്നാണ്. കൂടാതെ താരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ മുന്നണികൾക്കും പാർട്ടികൾക്കും നേതാക്കൾക്കും ആശംസകളും അറിയിച്ചു. ആസിഫ് അലി ഇക്കാര്യം അറിയിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.
അതെ സമയം ആസിഫ് അലിയുടെ ഈ പുതിയ പ്രഖ്യാപനം താരത്തിന്റെ പുതിയ സിനിമയുടെ പ്രചരണ തന്ത്രമാണ് എന്നും ഇത് ഒരു സൈക്കോളജിക്കൽ മൂവാണെന്നും ആണ് നിരവധി പേർ കമന്റു ചെയ്തിരിക്കുന്നത്. ചിലപ്പോൾ ഇന്ന് വൈകുന്നേരം നടക്കുക പുതിയ സിനിമയുടെ പ്രഖ്യാപനമാകും എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.