തിയേറ്ററിൽ പോയി സിനിമ കാണുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം! ആസിഫ് അലി പറയുന്നു!

കോവിഡ് പ്രതിസന്ധി മറ്റു മേഖലകളിലേത് പോലെതന്നെ മലയാള സിനിമയെയും സാരമായി ബാധിച്ചിരുന്നു. ലോ ബഡ്ജറ്റ് മുതൽ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് വരെ ഈ പ്രതിസന്ധി ബാധിച്ചിരുന്നു. എന്നാൽ ഈ പ്രതിസന്ധികൾക്ക് ഒരുപരിധി വരെ മാറ്റം സംഭവിച്ചത് ഓ ടി ടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെയാണ്. എന്നാൽ തീയറ്ററുകൾ തുറന്ന സാഹചര്യത്തിലും പല ചിത്രങ്ങളും ഓ ടി ടി പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണ്. ഇപ്പോഴിതാ സിനിമകളെല്ലാം തന്നെ ഒടിടി റിലീസിലേക്ക് പോകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താന്‍ എന്നും, തിയേറ്ററില്‍ പോയി കൈയടിച്ച്‌ ആസ്വദിച്ച്‌ മാസ് ആള്‍ക്കൂട്ടത്തോടൊപ്പം സിനിമ ആസ്വദിക്കാന്‍ ഇഷ്ടമുള്ള ആളാണ് താന്‍ എന്നുമാണ് ആസിഫ് പറയുന്നത്.

ആസിഫിന്റെ വാക്കുകള്‍ ഇങ്ങനെ, ആലോചിച്ചു നോക്കൂ, ഒരു സിനിമ ചെയ്യുമ്ബോള്‍ ലൈറ്റിംഗ് മുതല്‍ സൗണ്ട് വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ അത്രയധികം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനായി എത്രയോ ടെക്നീഷ്യന്‍മാര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞെത്തുന്ന ഒരു സിനിമ, അത് ഒ.ടി.ടിയിലാണ് എത്തുന്നതെങ്കില്‍ പകുതിയിലധികം ആളുകളും മൊബൈല്‍ ഫോണിലാണ് കാണുന്നത്. അപ്പോള്‍ അത് അത്രയും ലിമിറ്റഡായി പോകും. അങ്ങനെ കാണേണ്ട ഒന്നല്ല സിനിമ എന്നാണ് ഞാന്‍ കരുതുന്നത്.

തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് ഒരു തരത്തില്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമാണ്. പെരുന്നാളായാലും ക്രിസ്മസായാലും ഓണമായാലും തിയേറ്ററില്‍ ഏത് പടമാണ് റിലീസ് ആകുന്നതെന്ന് നോക്കുന്നവരാണ് നമ്മള്‍. തിയേറ്ററില്‍ പോയി ഒരു സിനിമ കാണാതെ ഈ ആഘോഷങ്ങളൊന്നും പൂര്‍ണമാവില്ലെന്ന് കരുതുന്നവരാണ്. സിനിമ തിയേറ്ററില്‍ പോയി കണ്ട് ആസ്വദിക്കുക എന്നത് നമ്മുടെ കള്‍ച്ചറിന്റെ കൂടി ഭാഗമാണ് എന്നും ആസിഫ് പറയുന്നു.

Related posts