നയം വ്യക്തമാക്കി ആസിഫ് അലി

നടൻ ആസിഫ് അലി നിയമസഭാ തെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച വൈകിട്ടോടെ തൻറെ രാഷ്ടീയം വ്യക്തമാക്കുമെന്ന് അറിയിച്ചുകൊണ്ട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടു തന്നെ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലേക്ക് രാഷ്ട്രീയ നിരീക്ഷകരും ആരാധകരും താരത്തിന്റെ രാഷ്ട്രീയം അറിയാൻ നോക്കിനിന്നിരുന്നു. ചലച്ചിത്ര താരം ആസിഫ് അലി മുൻപ് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന് വോട്ട് തേടി റോഡ് ഷോയിൽ പങ്കെടുത്തതും മാധ്യമശ്രദ്ധ നേടിയിരുന്നു. ആസിഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അതിനു പിന്നാലെയായിരുന്നു.

Ellam Sheriyakum (2021) | Ellam Sheriyakum Movie | Ellam Sheriyakum  Malayalam Movie Cast & Crew, Release Date, Review, Photos, Videos –  Filmibeat

ആസിഫിൻ്റെ പേജിൽ വൈകിട്ട് അഞ്ച് മണിയോടെ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങൾ DIYF കാർക്ക് ഒരൊറ്റ നയമേ ഉള്ളു. ആസിഫ് ഇത് കുറിച്ചത് താരം നടി രജിഷയോടൊപ്പം നിൽക്കുന്ന ചിത്രമടങ്ങിയ എല്ലാം ശരിയാകും എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു. അതുകൊണ്ടു തന്നെ വളരെ പെട്ടെന്നാണ് എല്ലാം ശരിയാകും എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയത്.

Asif Ali birthday special: Top movies by the versatile actor

ചിത്രം ഇടതുപക്ഷ രാഷ്ട്രീയമാണ് പ്രമേയമാക്കിയിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തിലുള്ളത് ചുവന്ന മാലയിട്ട ആസിഫ് അലിയും ഒപ്പം രജിഷയുമാണ്. ചിത്രത്തിൽ യുവാക്കൾക്കിടയിലെ രാഷ്ട്രീയ പ്രവർത്തനവും കുടുംബവും പ്രണയവുമൊക്കെയാണ് എന്നാണ് സൂചന. ജിബു ജേക്കബ് സെൻട്രൽ പിക്ടചേഴ്സിൻറെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം ശ്രീജിത്ത് നായർ, കഥ-തിരക്കഥ ഷാരിസ്, ഷാൽബിൻ, നെബിൻ എന്നിവരാണ്. ചിത്രം റിലീസിനെത്തുന്നത് ജൂൺ നാലിനാണ്.

Related posts