പീസിൽ നാല്പത്തിയെട്ടുകാരിയായി ആശാ ശരത് !

ആശ ശരത് മലയാളികളുടെ പ്രിയതാരമാണ്. ഇപ്പോൾ പീസ് എന്ന പുതിയ ചിത്രത്തില്‍ ആശ ശരത്ത് ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ആശ ശരത്ത് എത്തുന്നത് ജോജു ജോർജിന്റെ പെയര്‍ ആയിട്ടാണ്. പുതുമുഖ സംവിധായകൻ സന്‍ഫീറാണ് പീസ് എന്ന ചിത്രം ഒരുക്കുന്നത്. ആശ ശരത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്
നാല്‍പ്പത്തിയെട്ടുകാരിയായ ജലജ എന്ന കഥാപാത്രത്തെയാണ്. ജലജ ഒരു ഹോട്ടല്‍ നടത്തിപ്പുകാരിയാണ്.

Peace Malayalam Movie Stills And Location Photos - Kerala9.com

പതിവ് പ്രണയ സങ്കല്‍പങ്ങളെ മാറ്റി എഴുതുന്ന തരമൊരു ബന്ധമാണ് ഈ ചിത്രത്തിലുള്ളത്. ജലജ എന്ന കഥാപാത്രം എത്തുന്നത് ഹാസ്യത്തിലൂടെയാണ്. വളരെ രസകരവും തമാശ നിറഞ്ഞതുമായ സംഭാഷണങ്ങളാണ് അവർ തമ്മിൽ ഉണ്ടാകുക. തുടർന്ന് ഒരു ഘട്ടത്തില്‍ ജലജയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ കഥ എന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ എണ്‍പത് ശതമാനത്തോളം ഷൂട്ടിങ് പൂര്‍ത്തിയായി. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. സഫര്‍ സനലും രമേഷ് ഗിരിജയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Peace Malayalam Movie Stills And Location Photos - Kerala9.com

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് രമ്യ നമ്പീശന്‍, സിദ്ധിഖ്, ഷാഹുല്‍ റഹീം, വിജിലേഷ് കര്യാട്, അദിതി രവി, മാമൂക്കോയ, അര്‍ജ്ജുന്‍ സിംഗ്, അനില്‍ നെടുമങ്ങാട് എന്നിവരാണ്. അജയന്‍ അദത് ചിത്രത്തിന് വേണ്ടി സൗണ്ട് ഡിസൈന്‍ ചെയ്യുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാജി പുല്‍പള്ളിയും കോസ്ട്യും ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീനുമാണ്.

Related posts