ഞാൻ ശരിക്കും ആവേശത്തിലാണ്! ആ ചിത്രത്തിൽ താനും ഉണ്ടാകുമെന്നു അറിയിച്ചു ആശാ ശരത്ത്.

കുങ്കുമപൂവ് എന്ന സീരിയൽ ഓർമയില്ലാത്ത മലയാളികൾ ഉണ്ടാവില്ല. സീരിയലിൽ പ്രൊഫസർ ജയന്തിയായി എത്തിയ താരത്തെയും. അതെ ആശാ ശരത്. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ അഭിനയ പ്രതിഭ. കുങ്കുമ പൂവ് എന്ന മിനി സ്ക്രീൻപരമ്പരയിലൂടെ തന്നെ നിരവധി ആരാധകരാണ് താരത്തിന് ഉണ്ടായിരുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിൽ എത്തിയപ്പോഴും താരത്തിന് ആരാധകർ കൂടുകയാണ് ഉണ്ടായത്. ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ പാർവതി എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ അടുത്ത ചിത്രം മോഹന്ലാലിനോടൊപ്പമായിരുന്നു, മോഹൻലാലിൻറെ നായികയായിട്ട്.

പിന്നീട് ആശാ ശരത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായാ ഗീത പ്രഭാകർ എന്ന ഐ പി എസ്സുകാരി കടന്നു വരുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലെ ഗീത പ്രഭാകർ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട ആശാ ശരത് കഥാപാത്രമായി. തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോഴും ഈ വേഷം ചെയ്യുവാൻ എത്തിയതും ആശാ ശരത് ആയിരുന്നു. മമ്മൂട്ടിയോടൊപ്പം പുള്ളിക്കാൻ സ്റ്റാറാ, വർഷം തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആശ ശരത്.

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന സിബിഐ ചിത്രത്തിൽ ആശാ ശരത്തും എത്തുന്നു എന്നാണു റിപ്പോർട്ടുകൾ. താരം തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഞാൻ ശരിക്കും ആവേശത്തിലാണ് എന്നാണ് താരം പങ്കുവച്ച ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പതിനേഴു വർഷങ്ങൾക്ക് ശേഷമാണ് സിബിഐ സീരിസിലെ പുത്തൻ ചിത്രം എത്തുന്നത്. ചിങ്ങം ഒന്നിന് ഷൂട്ടിങ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അണിയറ പങ്കുവച്ചിരുന്നു. മമ്മൂട്ടിക്കും ആശാ ശരത്തിനും പുറമെ സൗബിൻ സാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. 1988 ൽ ഒരു സിബിഐ ഡയറികുറിപ്പിനു ശേഷം മൂന്നു ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അഞ്ചാം ഭാഗത്തിനായി ആരാധകരും കാത്തിരിപ്പിലാണ്.

Related posts