ട്രോളന്മാർ ട്രോളുകളാൽ അമ്മാനമാടുന്ന ഈ സുന്ദരിയെ തേടി സോഷ്യൽ മീഡിയ!

ട്രോളുകൾ,മലയാളികളുടെ തമാശയിൽ ചാലിച്ച അഭിപ്രായങ്ങൾ. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആൾക്കാർ വായിക്കാൻ ഇഷ്ടപ്പെടുന്നതും ട്രോളുകൾ ആണ്. സാധാരണക്കാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും പല വാർത്തകളും പുറംലോകം കാണുന്നത് മിക്കപ്പോഴും ട്രോളുകളിൽ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ട്രോൾ ചെയ്യപ്പെടുന്നത് ആരെയാണെന്ന് അറിയുമോ ആര്യ ദയാൽ.

 

 

കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ തൻ്റെ വ്യത്യസ്തമായ ആലാപന രീതികൊണ്ട് പ്രശസ്തയായ ഗായികയാണ്.സഖാവ് എന്ന കവിത ആലപിച്ചു മലയാളികൾക്ക് ഇടയിൽ പ്രശസ്തയായി ആര്യ. ലോക്ഡൌൺ കാലത്താണ് ആര്യയെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നത്. ലോക്ക്ഡൌൺ കാലത്ത് ആര്യ സോഷ്യൽ മീഡിയയിലൂടെ തൻ്റെ വേറിട്ട രീതിയിലുള്ള ഗാനങ്ങൾ പങ്കുവയ്ക്കുകയും അതൊക്കെ വൈറൽ ആകുകയും ചെയ്തു. അമിതാഭ് ബച്ചൻ വരെ ആര്യയെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.


ട്രോളന്മാർക്ക് വീണുകിട്ടിയ അവസരം എന്നോണം ആര്യ ഒരു സദസിനു മുന്നിൽ അവതരിപ്പിച്ച ഗാനം. കണ്ണോടു കാൺപതെല്ലാം എന്ന റഹ്മാൻ സംഗീതം ഒരുക്കിയ ഗാനം തൻ്റെതായ രീതിയിൽ പുനരാവിഷ്കരിച്ചു അവതരിപ്പിച്ചത് യൂട്യൂബിൽ വൈറൽ ആയി. എന്നാൽ ആര്യയുടെ ആലാപനം നന്നായിട്ടില്ല എന്നും പാട്ടിനെ നശിപ്പിച്ചു എന്നുമാണ് ചിലരുടെ അഭിപ്രായം. അതോടൊപ്പം ഫേസ്ബുക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ ആര്യയ്ക്ക് ട്രോൾ വർഷമാണ്. എന്നിരുന്നാലും ഗാനം പ്രേക്ഷകർ ഗാനം സ്വീകരിച്ചു കഴിഞ്ഞു എന്നുള്ളതിനുള്ള തെളിവാണ് യൂട്യൂബിൽ ഗാനം നേടിയ ആറ് മില്യൺ വ്യൂസ്.

Related posts