ഫോട്ടോയിൽ അശ്ളീല കമന്റ് ഇട്ടവർക്ക് ചുട്ടമറുപടിയുമായി ആര്യ കയ്യടിച്ചു ആരാധകർ

ബഡായി ബംഗ്ലാവ് എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആര്യ. രമേഷ് പിഷാരടിയോടും മുകേഷിനോടുമൊപ്പമുള്ള ആര്യയുടെ നർമസംഭാഷണങ്ങളും സ്ക്രീൻ പ്രെസെൻസുമെല്ലാം മലയാളികൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. സിനിമ സീരിയൽ രംഗത്ത് നിന്നുമാണ് ആര്യ ബഡായി ബംഗ്ലാവിലെക്കെത്തുന്നത്. ശേഷം താരത്തെ കാണുന്നത് ബിഗ് ബോസ്സിന്റെ രണ്ടാം സീസണിലായിരുന്നു. ബിഗ് ബോസ്സിലൂടെ ആര്യ വാർത്തകളിൽ നിറയുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബിഗ് ബോസ്സിൽ നിന്നും പുറത്തേക് വന്ന താരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറസാന്നിധ്യമായിരുന്നു.

ആര്യയുടെ ഫോട്ടോഷൂട്ടു പോസ്റ്റുകളും എന്നും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അതിൽ പലപ്പോഴും നെഗറ്റിവ് കമെന്റുകൾ വരാറുമുണ്ട്. പലതിനും താരം ചുട്ട മറുപടി നൽകിയിട്ടുമുണ്ട്. അതുപോലെ ഒരു പോസ്റ്റിന് ഇപ്പോൾ താരത്തിന് നെഗറ്റീവ് കമെന്റുകൾ കൊണ്ട് നിറയുകയാണ്.

അശ്ളീല കമെന്റുകൾക്ക് ചുട്ട മറുപടി കൊടുത്തുതന്നെയാണ് ആര്യ അടുത്ത ഒരു ഫോട്ടോയുമായി വന്നത്. മുന്നേ നടത്തിയ ഫോട്ടോഷൂട്ടിലെതന്നെ ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിലൂടെ ആര്യ പങ്കുവെച്ചത്. ഈ ചിത്രം മുന്നേ വന്ന ചിത്രത്തേക്കാളും ഒരു പടി മുന്നിലായിരുന്നു. കാരണം പുകവലിക്കുന്ന ചിത്രമാണ് ആര്യ ഇത്തവണ പോസ്റ്റ്‌ ചെയ്തിരുന്നത്. ഒപ്പം താരം ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത് പുകവലിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ചിത്രത്തിൽ കാണുന്നത് കേവലം ഒരു ഫോട്ടോ എടുക്കുന്നതിനു വേണ്ടി മാത്രം കാണിച്ചിരിക്കുന്നതാണ്. എല്ലാം മനസിലാക്കിയതിനു നന്ദി എന്ന വാചകമാണ്. തന്റെ മറ്റു ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രത്തിനും വിമർശനങ്ങളും അനാവശ്യ കമ്മെന്റുകളും വരുമെന്ന് അറിയാവുന്നത്കൊണ്ട് ആര്യ കമന്റ്‌ ബോക്സ്‌ ഓഫ്‌ ചെയ്ത് വച്ചിരിക്കുകയായിരുന്നു. എങ്കിലും വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങളും വൈറൽ ആയി.

Related posts