2010 ൽ പുറത്തിറങ്ങിയ ഫീഡിൽ എന്ന സിനിമയിലൂടെയാണ് ആര്യ സിനിമയിലേക്ക് എത്തുന്നത്. ഹാസ്യം അനായാസം വഴങ്ങുന്ന താരം ബഡായ് ബംഗ്ലാവിൽ എത്തി പ്രേഷകരുടെ ഇഷ്ടതാരമായി മാറി. മികച്ച അവതാരത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയപ്പോൾ മികച്ച സ്വീകരണം ആണ് പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചത്. ഷോയിൽ എത്തിയപ്പോഴേക്കും താരത്തിന്റെ സ്വകാര്യ ജീവിതവും കുറച്ചൊക്കെ പ്രേഷകരുടെ മുന്നിൽ തുറക്കേണ്ടി വന്നു. ഇതിൽ തന്റെ വിവാഹത്തെയും വിവാഹ മോചനത്തെയും കുറിച്ചൊക്കെ താരം സംസാരിച്ചിരുന്നു.
ഇപ്പോൾ അടുത്തിടെ ആര്യ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ച്. തന്റെ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചാണ് താരം വിഡിയോയിൽ പറഞ്ഞത്. തന്റെ പക്വതയില്ലാത്ത പ്രായത്തിലെടുത്ത തെറ്റായ തീരുമാനം ആയിരുന്നു കല്യാണം എന്നും, എന്നാൽ വിവാഹമോചനം നേടിയതിനു ശേഷവും തങ്ങൾ സുഹൃത്തുക്കൾ ആണെന്നും ആര്യ പറഞ്ഞു. ഇരുവരും വേർപിരിഞ്ഞെങ്കിലും താമസിക്കുന്നതെങ്കിലും മകൾ റോയയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ഇരുവരും ഒരുമിച്ചണെന്നും ആര്യ വീഡിയോയിൽ പറയുന്നുണ്ട്.
ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷവും രോഹിത്തിനൊപ്പം വീട്ടിലെ ചടങ്ങുകള്‍ക്കൊക്കെ എത്താറുണ്ടെന്നും പരസ്പ്പര ബഹുമാനം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.