ആര്യ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം അവതാരകയും നടിയുമായി തിളങ്ങിയിട്ടുണ്ട്. കൂടാതെ ആര്യ ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു. താരം സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. ബഡായി ബംഗ്ളാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ആര്യ കൂടുതൽ ജനശ്രദ്ധ നേടിയത്. ഇപ്പോഴിതാ താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എ സെക്ഷനിലാണ് താരം മനസ് തുറന്നത്. ബിഗ് ബോസ് താരവും അവതാരകയുമായ എലീനയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണവും ആര്യ വ്യക്തമാക്കി.
എന്താണ് സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ വരാത്തത് എന്നതാണ് ഇവിടെ ഏറ്റവും കൂടുതല്‍ ചോദിച്ചിരിക്കുന്നത്. ‘ചേച്ചി വരാത്തത് അല്ല’ എല്ലാ പരിപാടികളും ആ ചാനലിന്റെ ഒരു കുഞ്ഞിനെ പോലെയാണ്. അവരുടെ കുഞ്ഞിന് ഏറ്റവും മികച്ചത് ഏതാണെന്ന് അവര്‍ക്ക് അറിയാം. കാലങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് ഓരോ പരിപാടികള്‍ക്കും അവര്‍ മാറ്റം വരുത്തി കൊണ്ടേ ഇരിക്കും. മികച്ച വരുമാനം കൂടി ലക്ഷ്യം വെച്ചിട്ടാവും അത്തരമൊരു മാറ്റത്തിന് ചാനല്‍ ശ്രമിക്കുക. സ്ഥിരമായി ഒരേ ഫോര്‍മാറ്റില്‍ തന്നെ വരണം എന്നില്ലല്ലോ.
ഇത്തവണ സ്റ്റാര്‍ട്ട് മ്യൂസിക് നിങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. എനിക്കും ഒരു കുഞ്ഞിനെ പോലെ ആയിരുന്നു ആ ഷോ. എന്നും അങ്ങനെ തന്നെയായിരിക്കും. ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കൊപ്പം ഞാനിവിടെ എപ്പോഴും ഉണ്ട്. ഞാന്‍ ഇനി ഒരു ടെലിവിഷന്‍ ഷോ യിലും ഇല്ലാതിരിക്കുമ്പോഴും സോഷ്യല്‍ മീഡിയ വഴിയെങ്കിലും നിങ്ങളുമായി എപ്പോഴും കണക്ട്ഡ് ആയിരിക്കാന്‍ ശ്രമിക്കാം.
എലീനയുടെ വിവാഹത്തിന് ബിഗ് ബോസിലെ മറ്റ് താരങ്ങളൊക്കെ ഉണ്ട്. ഫുക്രു, വീണ, ആര്യ എന്നിവരെ മാത്രം കാണുന്നില്ലല്ലോ. മുന്‍പ് ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവര്‍ക്ക് പ്രധാന്യമുള്ളവരും മാറി കൊണ്ടിരിക്കും. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല എന്നായിരുന്നു ആര്യയുടെ മറുപടി. ഫുക്രുവിന്റെ കൂടെയുള്ള റീല്‍സ് ഇടാത്തതിനെ കുറിച്ചും ചിലര്‍ ചോദിച്ചിരുന്നു. ‘ഞങ്ങളുടെ ചെക്കന്‍ ഇപ്പോള്‍ അവന്റെ പുതിയ പ്രോജക്ടുകളുമായി തിരക്കിലാണ്. അവന്റെ സംരംഭങ്ങള്‍ക്ക് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണിപ്പോള്‍. ഫുക്രുവില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെട്ടത് അവന്റെ ദൃഢനിശ്ചയവും അവന്റെ സ്വപ്നങ്ങളോടുള്ള പാഷനും ആണ്.