എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം! ആര്യയുടെ വാക്കുകൾ വൈറലാകുന്നു!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ആര്യ ബാബു. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. രമേഷ് പിഷാരടിയും മുകേഷും ഒരുമിച്ചെത്തിയ ബഡായി ബംഗ്ലാവ് എന്ന പരുപാടിയിലൂടെയാണ് ആര്യ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീട് താരം ബിഗ് ബോസ് സീസണിലും പങ്കെടുത്തിരുന്നു. ഇപ്പോള്‍ തന്റെ മകളുടെ പത്താം പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മ ആകേണ്ടി വന്നപ്പോള്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ആര്യ സൂചിപ്പിക്കുന്നുണ്ട്. ‘ഒറ്റയ്ക്ക് മകളെ വളര്‍ത്തുക എന്നത് ഭാരമല്ല. ഉത്തരവാദിത്തമാണെന്ന് ആര്യ പറയുന്നു.

ഈ ദിവസം അവസാനിക്കുമ്പോള്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് എന്നു പറഞ്ഞാണ് ആര്യയുടെ കുറിപ്പ് ആരംഭിക്കുന്നത്. 18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21-ാം വയസ്സില്‍ താന്‍ അമ്മയായപ്പോള്‍ തനിക്ക് മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും മകള്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടിയാണെന്ന് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും വിവേകവും പക്വതയുമുള്ള അമ്മയായി താന്‍ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളാണെന്നും ആര്യ പറയുന്നു.

എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും അവള്‍ക്കുവേണ്ടിയാണ് താന്‍ ജീവക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് പൂര്‍ണ്ണഹൃദയത്തോടെ മകള്‍ക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിയ്ക്കുന്നു.

Related posts