ഞാൻ ഈ ഷോയുടെ ഭാഗമല്ല! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ!

ആര്യ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. അവതരികയായും നടിയായും താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. കൂടാതെ ബിഗ്‌ബോസ് മലയാളത്തിൽ മത്സരാര്‍ത്ഥിയായും ആര്യ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വ്യാജ വാർത്തയ്ക്ക് എതിരെ രംഗത്തെത്തുകയാണ് ആര്യ. യുഎസിൽ വച്ച് നടക്കുന്ന ഒരു ഷോയിൽ താനും പങ്കെടുക്കുന്നു എന്ന പ്രചരണത്തിനെതിരെ ആര്യ. തന്റെ പേരും ഫോട്ടോയുമുള്ള പോസ്റ്റർ പങ്കുവച്ചു കൊണ്ടാണ് ആര്യയുടെ പ്രതികരണം. എന്റെ പേരും മുഖവുമുള്ള ഇങ്ങനൊരു പോസ്റ്റർ പ്രചരിക്കുന്നതായി ഒരു സുഹൃത്ത് ശ്രദ്ധയിൽ പെടുത്തി. ഞാൻ ഈ ഷോയുടെയോ, യുഎസിൽ നടക്കുന്ന ഏതെങ്കിലും ഷോയുടേയോ ഭാഗമല്ല. ഇതുവരെ ഒരു യുഎസ് ട്രിപ്പും കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് ആര്യയുടെ പ്രതികരണം. ഇത് അറിയിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തോന്നി. എന്നെ അറിയുന്നവരും മുൻകാല ഷോകളിലൂടെ പരിചയപ്പെട്ടവരുമെല്ലാം എനിക്ക് മെസേജ് അയക്കുന്നുണ്ട്. ആര്യ തിരികെ വരുന്നതായി പോസ്റ്റർ കണ്ടു, ഞങ്ങൾ സന്തോഷത്തോടെ കാത്തിരിക്കുന്നു എന്നൊക്കെയാണ് പറയുന്നത്.


അതിനാൽ യുഎസിലുള്ളവർ എല്ലാവരോടുമായി പറയുകയാണ് ഞാൻ ഈ ഷോയുടെ ഭാഗമല്ല. അവർ എന്റെ പേരും മുഖവും പോസ്റ്ററിൽ വച്ചിട്ടുണ്ട്. പക്ഷെ ഞാൻ യുഎസിലേക്ക് വരുന്നില്ല എന്ന് ആര്യ വ്യക്തമാക്കി. ഇന്ന് വരെ ഞാൻ ഈ വർഷത്തേക്ക് ഒരു യുഎസ് ഷോയും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അവർ പോസ്റ്ററിൽ എന്റെ പേരും മുഖവും വച്ചതെന്ന് അറിയില്ല. എന്നെ അറിയുന്നവരും സുഹൃത്തുക്കളും സെപ്തംബറിൽ ഞാൻ യുഎസിൽ വരുന്നതായി പ്രതീക്ഷിക്കുന്നുണ്ട്. അത് ഫേക്ക് ന്യൂസാണ്. അങ്ങനൊരു ഷോ ഉണ്ടായേക്കാം, പോസ്റ്ററിലുള്ള ബാക്കിയുള്ളവർ വരുന്നുണ്ടാകാം. പക്ഷെ ഞാൻ അന്ന് വരുന്നില്ല എന്നതാണ് വാസ്തവം എന്നും ആര്യ കൂട്ടിച്ചേർത്തു.

Related posts