അരുതെന്നു പറഞ്ഞുകൊണ്ട് സിതാര : വൈറലായി അരുതരുത് വീഡിയോ!

മലയാളികളുടെ പ്രിയഗായിക സിത്താര കൃഷ്‍ണകുമാര്‍ പ്രകൃതി ചൂഷണത്തിനെതിരെ പാട്ടിലൂടെ പ്രതിരോധം തീര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്. അരുതരുത് എന്ന സംഗീത ആല്‍ബത്തിലൂടെ പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരകൃത്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് സിത്താര. ഈ ഗാനം പുറത്തിറങ്ങി കുറച്ചു സമയത്തിനുള്ളിൽത്തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ആല്‍ബം കണ്ടവർ അഭിപ്രായപ്പെട്ടത് വരികളും സംഗീതവും ചിത്രീകരണവും ആലാപനവും ഒന്നിനൊന്ന് മികച്ചതാണെന്നാണ്. ഇതിനോടകം ഈ ആൽബം പങ്കുവെച്ചിരിക്കുന്നത് ഒരുപാട് പേരാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്.

സിത്താര കൃഷ്‍ണകുമാര്‍ ഈ പാട്ടിലൂടെ മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശികള്‍ എന്ന ആശയം ആളുകളിലേക്കെത്തിക്കുകയാണ്. മനുഷ്യന്റെ പുഴയും കാടും മലയും ആകാശവുമൊക്കെ മലിനമാക്കുന്ന ചെയ്തികളെ അവസാനിപ്പിക്കാനാണ് സിത്താരയുടെ പാട്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ കലയുടെ മികച്ച സംഭാവനയാണ് ‘അരുതരുതെന്ന’ സിത്താര കൃഷ്‍ണകുമാറിന്റെ പാട്ടിലൂടെയുള്ള പ്രതിരോധം എന്നും കമന്റുകളിലൂടെ ആസ്വാദകർ അഭിപ്രായപ്പെട്ടു. പാട്ടിന്റെ വരികളും സംഗീതവും ആലാപനവും പരിസ്ഥിതിയോട് കാട്ടുന്ന ഒരോ ക്രൂരതയോടും അരുതരുതെന്ന് പാടിപ്പറയാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്. വീഡിയോ ഇതിനകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രൊജക്റ്റ് മലബാറിക്കസ് ആണ്. പാട്ടിന്റെ മിക്സിംഗ് നിര്‍വഹിച്ചിരിക്കുന്നത് ശ്രീജേഷ് നായര്‍ ആണ്. സുമേഷ് ലാല്‍ ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Related posts