നടൻ ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക്

BY AISWARYA

മലയാളസിനിമയിലെ ഫൈറ്റർ നടൻ ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക് വരുന്നു.മള്‍ട്ടിലിംഗ്വല്‍ ചിത്രം ‘ദ ഗ്രേറ്റ്‌ എസ്കേപ്‌’ എന്ന ചിത്രത്തിലാണ് മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഫസ്റ്റ്‌ ഡാന്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ കരസ്ഥമാക്കിയ ആര്‍തര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ഫിലിംസിന്‍്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ്‌ ജെ.എല്‍ ആണ്‌ സംവിധാനം ചെയ്യുന്നത്‌.

16 കാരനായ ആര്‍തറിനെ തേടി നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത്‌ എന്ന കാരണത്താല്‍ സിനിമാ പ്രവേശനത്തോട്‌ ബാബു ആന്റണി താത്പര്യക്കുറവ്‌ കാണിച്ചിരുന്നു. യു.എസില്‍ ഷൂട്ട്‌ നടക്കുന്നതിനാലും വിദ്യാഭ്യാസത്തിന് തടസങ്ങള്‍ ഇല്ലാത്തതിനാലുമാണ് ‘ദ ഗ്രേറ്റ്‌ എസ്കേപി’ല്‍ മകനെ അഭിനയിപ്പിക്കാന്‍ ബാബു ആന്റണി തീരുമാനിച്ചത്. മികച്ച കഥാപാത്രങ്ങളും തിരക്കഥയും ലഭിച്ചാല്‍ ആര്‍തര്‍ നായകനായുള്ള ചിത്രങ്ങളും പ്രതീക്ഷിക്കാമെന്നും ബാബു ആന്‍്റണി കൂട്ടിച്ചേര്‍ത്തു.

2013 ല്‍ ഇടുക്കി ഗോള്‍ഡില്‍ ചെറിയ കഥാപാത്രത്തെ ആര്‍തര്‍ അവതരിപ്പിച്ചിരുന്നു.

 

Related posts