എന്‍.സി.സി.ക്കാര്‍ക്ക് ഇന്ത്യന്‍ കരസേനയില്‍ അവസരം, അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 28

ഇന്ത്യന്‍ കരസേനയില്‍ എന്‍.സി.സി.ക്കാര്‍ക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.സി സ്പെഷ്യല്‍ എന്‍ട്രി സ്കീം 49-ാം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദ യോഗ്യതയും എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവരുമായ അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

യുദ്ധത്തില്‍ പരിക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതര്‍ക്കും അവസരമുണ്ട്. ഇവര്‍ക്ക് എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഈ വെബ് സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. അതിനു ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം.

Related posts