ഒരു ദിവസം നീ എന്റെ മടിയെ മറികടക്കും എന്നാൽ എന്റെ ഹൃദയത്തെ മറികടക്കുകയില്ല! വൈറലായി അർജുൻ സോമശേഖറിന്റെ പോസ്റ്റ്!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

മകളോടൊപ്പം ഉറങ്ങുന്നതിന്റെ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് അർജുൻ. ഒരു ദിവസം നീ എന്റെ മടിയെ മറികടക്കും, എന്നാൽ എന്റെ ഹൃദയത്തെ മറികടക്കുകയില്ല, എന്റെ കൊച്ചുസുധ എന്ന ക്യാപ്ഷനൊപ്പമായാണ് അർജുൻ ഫോട്ടോ പോസ്റ്റ് ചെയ്തത്.

മകളേയും ചേർത്ത് പിടിച്ചുറങ്ങുന്ന അർജുന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് അച്ഛന്റെ ഫോട്ടോ കോപ്പി തന്നെയാണല്ലോയെന്നായിരുന്നു കമന്റുകൾ. ഒറിജിനൽ ഫോട്ടോ കോപ്പിയാണ്. താടി ഒഴിച്ച് മുഖം രണ്ടും ഒരേപോലെയുണ്ട്. താടിയുണ്ടെന്നേയുള്ളൂ, അല്ലാതെ നോക്കുമ്പോൾ രണ്ടാളും ഒരേപോലെയെന്ന കമന്റിന് ചിരിക്കുന്ന സ്മൈലിയായിരുന്നു അർജുന്റെ മറുപടി. അച്ഛന്റെ മോൾ തന്നെയെന്നാണ് ചിത്രം കണ്ടവരെല്ലാം പറഞ്ഞത്.

Related posts