ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപരമ്പരയായി മാറുകയായിരുന്നു ചക്കപ്പഴം, ഫ്ലാവെഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിനു പ്രേക്ഷകർ ഏറെയാണ്. ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്ബരയില്‍ എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴത്തില്‍ കാണിക്കുന്നത്. ഇതാദ്യമായാണ് അവതാരകയായ അശ്വതി ശ്രീകാന്ത് അഭിനേത്രിയായി മാറിയത്.
പരമ്പരയിൽ സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് അർജുൻ സോമശേഖറും അഭിനയിക്കുന്നുണ്ട്, തിരുവനന്തപുരം ശൈലിയിലുള്ള തന്റെ സംസാരമാണ് സംവിധായകനെ ആകര്‍ഷിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. പൈങ്കിളിയുടെ ഭര്‍ത്താവായ ശിവനെയാണ് അര്‍ജുന്‍ അവതരിപ്പിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിളാണെങ്കിലും ഇടയ്ക്കിടയ്ക്ക് സസ്‌പെന്‍ഷനിലാവാറുണ്ട് ശിവന്‍. മണ്ണുമാന്തിയെന്നൊരു പേര് കൂടിയുണ്ട് ശിവന്.
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് അര്‍ജുന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ചക്കപ്പഴത്തില്‍ നിന്നും അര്‍ജുന്‍ പിന്‍വാങ്ങിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ അര്‍ജുന്‍ തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. താരത്തിന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചക്കപ്പഴത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്നും കാരണം പറയാനുദ്ദേശിക്കുന്നില്ലെന്നുമാണ് അര്‍ജുന്‍ കുറിച്ചിട്ടുള്ളത്.