കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരാ കല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനും . സൗഭാഗ്യയുടെ വളകാപ്പ്, ബേബി ഷവര്‍ ചടങ്ങുകള്‍ നടത്തിയത് അടുത്തിടെയാണ്. ഇപ്പോള്‍ സൗഭാഗ്യയും അര്‍ജുനും തങ്ങളുടെ പുതിയ സന്തോഷത്തെ കുറിച്ചും മാതാപിതാക്കള്‍ ആകാന്‍ പോകുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ആളുകള്‍ വിശേഷമായില്ലേയെന്ന് ചോദിക്കാന്‍ തുടങ്ങിയിരുന്നുവെന്നും ഇരുവരും പറയുന്നു.
വളകാപ്പ് ഭംഗിയായി നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിചാരിച്ചതിലും ഗംഭീരമായി വളകാപ്പ് നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സൗഭാഗ്യയും അര്‍ജുനും പറയുന്നു. തങ്ങളുടെ വിവാഹം പോലും രണ്ടാഴ്ചക്കുള്ളില്‍ നിശ്ചയിച്ച് ഉറപ്പിച്ച് നടത്തുകയായിരുന്നു. ഒരുപാട് കാലത്തെ ഒരുക്കങ്ങളില്ലെങ്കിലും തങ്ങള്‍ പെടുന്നനെ നടത്തുന്ന പരിപാടികള്‍ വിജയമാകാറുണ്ട്.-സൗഭാഗ്യ പറയുന്നു.
‘ഞങ്ങള്‍ തലേദിവസം വരെ വളകാപ്പ് നടക്കുമോ എന്നതില്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷെ എല്ലാം ഭംഗിയായി തന്നെ നടന്നു. ഞങ്ങള്‍ക്ക് ഹെല്‍ത്തി ബേബിയാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ പലരും ഞങ്ങള്‍ക്ക് കുഴപ്പമുണ്ടെന്ന് കരുതി ഡോക്ടറെ നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രമേയായുള്ളൂ എന്ന് പിന്നീട് അങ്ങോട്ട് പറഞ്ഞ് തിരുത്തുകയാണ് ചെയ്തത്. അപ്പോഴും ചിലര്‍ വിശ്വസിക്കാതെ സ്വന്തമായി കൈയ്യില്‍ കൂട്ടിനോക്കുന്നത് കണ്ട് ചിരി വന്നിട്ടുണ്ട്’. തനിക്ക് പ്രായമായി തുടങ്ങി എന്ന് തോന്നിയപ്പോഴാണ് സൗഭാഗ്യയോട് പ്രണയം തുറന്ന് പറയാന്‍ തീരുമാനിച്ചത്. സൗഭാഗ്യ നന്നായി തനിക്കറിയാമായിരുന്നതിനാല്‍ ജീവിതം എളുപ്പമാകും എന്നറിയാമായിരുന്നു. അവളും താനും തമ്മിലുള്ള സ്വഭാവത്തിലെ ചേര്‍ച്ചയും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് അവളോട് പ്രണയം പറയാന്‍ തീരുമാനിച്ചത്.- അര്‍ജുന്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അര്‍ജുന്റെയും സൗഭാഗ്യയുടെയും വിവാഹം. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് സൗഭാഗ്യയും അര്‍ജുനും വിവാഹിതരായത്.