അർജുൻ അശോകൻ എന്ന നടൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. പ്രശസ്ത സിനിമ താരം ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോകൻ. ഓർക്കുട്ട് ഒരു ഓർമ്മക്കൂട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പറവ എന്ന സൗബിൻ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ചെറുപ്പത്തില്‍ അച്ഛന്റെ സിനിമകള്‍ തിയേറ്ററില്‍ കാണുന്നതിനെ കുറിച്ചും ലൊക്കേഷനുകളില്‍ പോയതിനെ കുറിച്ചുമെല്ലാം അര്‍ജുന്‍ പങ്കുവെച്ചു. അഭിനയിച്ചു ഫലിപ്പിക്കാന്‍ വിശ്വാസമുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക എന്ന ഒറ്റ ഉപദേശം മാത്രമാണ് സിനിമയിലേക്ക് പോകുമ്പോള്‍ അച്ഛന്‍ നല്‍കിയത്. ഓരോ സിനിമക്ക് ശേഷവും അദ്ദേഹം പറയുന്ന നിര്‍ദേശങ്ങള്‍ അവാര്‍ഡ് പോലെയാണെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
‘കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ സ്‌ക്രീനില്‍ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ് ഞാന്‍ ആദ്യം കാണുന്നത്. അച്ഛന്‍ എന്നതിലുപരി വീട്ടില്‍ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്‌ക്രീനില്‍ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു. പാണ്ടിപ്പട, പറക്കും തളിക, വൃദ്ധന്മാരെ സൂക്ഷിക്കുക, പട്ടാഭിഷേകം തുടങ്ങിയ ലൊക്കേഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഖുശ്ബു എന്നെ ഒക്കെടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട്. വളരെ ചെറുതിലേ തന്നെ സിനിമയോട് വലിയ ആവേശമായിരുന്നു.
അഭിനയിക്കാന്‍ തയ്യാറെടുത്തപ്പോള്‍ അച്ഛന്‍ തന്ന ഉപദേശം ഇതാണ്, അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വാസമുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക. ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ അച്ഛന്‍ ചൂണ്ടിക്കാണിക്കും. അടുത്ത സിനിമയില്‍ അതാവര്‍ത്തിക്കാതെ നോക്കണമെന്ന് പറയും. അത് കേള്‍ക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് ഒരു അവാര്‍ഡ് ലഭിക്കുന്നത് പോലെയാണ്. സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല അച്ഛന്‍ ജീവിതത്തില്‍. അത്യാവശ്യം നല്ല ഗൗരവക്കാരനാണ്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.