അച്ഛന് അവസരങ്ങൾ കുറഞ്ഞപ്പോൾ ആണ് ആ ചിന്ത വന്നത്! അർജുൻ അശോകൻ മനസ്സ് തുറക്കുന്നു!

അർജുൻ അശോകൻ എന്ന നടൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. പ്രശസ്ത സിനിമ താരം ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോകൻ. ഓർക്കുട്ട് ഒരു ഓർമ്മക്കൂട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പറവ എന്ന സൗബിൻ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് നടൻ. വാക്കുകളിങ്ങനെ,

ജോലിക്ക് പോകണമല്ലോ വീട്ടിൽ അച്ഛന് ആണെങ്കിലും പടങ്ങൾ കുറവായിത്തുടങ്ങി. ജീവിതം മുൻപോട്ട് കൊണ്ടുപോകാനായി എന്തുചെയ്യും. എൽഎൽബിയ്ക്ക് പഠിച്ചാൽ സംഭവം ഓക്കേ സയൻസിലെ മാക്സ് ഇല്ല എല്ലാം സെറ്റ് ആണ്. അങ്ങനെ എൻട്രൻസ് എഴുതി. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ആദ്യ മൂവി ചെയ്യുന്നത്. അപ്പോഴും നടൻ ആകണമെന്ന തോന്നൽ ഒന്നും ഉണ്ടായില്ല. ആദ്യ പടം വലിയ വിജയം ഒന്നും ആയിരുന്നില്ല.

അങ്ങനെ ആളുകൾ അടക്കം പറയാൻ തുടങ്ങിയതൊക്കെ കേട്ടു. അപ്പോഴാണ് സിനിമയിൽ എന്തെങ്കിലും ഒക്കെ ആകണമെന്ന വാശി തോന്നുന്നത്. നടൻ എന്ന രീതിയിൽ അല്ല സിനിമയിൽ എന്തേലും ഒരു ഭാഗം ആകണമെന്ന ആഗ്രഹം തോന്നിയത്. ഫോട്ടോസൊക്കെ സംവിധായകർക്ക് അയച്ചുകൊടുത്തുതുടങ്ങി. പയ്യെ ചിത്രങ്ങൾ വന്നു തുടങ്ങി. ഇപ്പോൾ തനിക്ക് വക്കീൽ ആകണമെന്ന ആഗ്രഹം ഒന്നും ഇല്ല. നല്ല റോളുകൾ സിനിമയിൽ ചെയ്യണം എന്നാണ് തന്റെ ആഗ്രഹം.

Related posts