വിവാഹം ഉടനെ ഉണ്ടാകും! മനസ്സ് തുറന്ന് അരിസ്റ്റോ സുരേഷ്!

മുത്തേ പൊന്നെ പിണങ്ങല്ലെ. എന്തെ കുറ്റം ചെയ്തു ഞാൻ. എന്ന ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. അത് പാടിയ ഗായകനെയും മലയാളികൾ മറന്നിട്ടുണ്ടാവില്ല. അരിസ്റ്റോ സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട നടനും ഗായകനുമൊക്കെയാണ്. ബിഗ്‌ബോസ് മലയാളത്തില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് താരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ അറിയുന്നത്. ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണവും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചന്‍ എന്ന പരിപാടിയിലും തന്റെ വിവാഹത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ് അരിസ്റ്റോ സുരേഷ്.

ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കും. മുന്നേ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടേ. ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്. അതിനെ കുറിച്ച് പറയാന്‍ ആയിട്ടില്ല. അത് രണ്ടാളുടെയും തീരുമാനം ആണല്ലോ. പുള്ളിക്കാരിയും കുറച്ച് തിരക്കിലാണ്. ആ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കാമെന്ന് വിചാരിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പിന്നെ ആണുങ്ങളെയൊക്കെ പൂട്ടിയിടുകയാണ് ചെയ്യുന്നത്. അവരുടേതായ ഒരു കാര്യം ചെയ്യാന്‍ പറ്റുമോ സുരേഷ് പറഞ്ഞു. ആണുങ്ങളെ പൂട്ടിയിടുമെന്ന പ്രസ്താവന വെറും തെറ്റിദ്ധാരണകള്‍ മാത്രമാണെന്നും അങ്ങനെ ചിന്തിക്കേണ്ടതില്ലെന്നും ആനി സൂചിപ്പിച്ചു. ജീവിതത്തില്‍ എന്തെങ്കിലും ആയി കഴിഞ്ഞിട്ടുള്ള മനുഷ്യന്മാര്‍ക്കാണെങ്കില്‍ കുഴപ്പമില്ലെന്നാണ് സുരേഷിന്റെ അഭിപ്രായം. ഇതിപ്പോള്‍ ഒന്നും ആവാത്തവര്‍, അല്ലെങ്കില്‍ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്ത് കുടുംബം നോക്കേണ്ടി വരിക എന്ന് പറയുന്നത് ശരിയാവില്ല.

കുടുംബം നോക്കാതെ പാട്ടും എഴുത്തുമൊക്കെയായി നടക്കുകയാണെന്ന് പറയാനും പറ്റില്ല. ആദ്യം കുടുംബം നോക്കണം. ഇതിന് മുന്‍പ് ഞാന്‍ വിവാഹിതനായിരുന്നെങ്കില്‍ എപ്പോഴെ ഡിവോഴ്സ് ആയി പോയിട്ടുണ്ടാവും. അത് സത്യമാണ്. കാരണം ഞാന്‍ ഉത്തരവാദിത്തം ഉള്ള ആളല്ല. എന്റെ കാര്യത്തിന് പോലും ഞാന്‍ ഉത്തരവാദിത്തം കാണിക്കാറില്ല. ഒരു വിവാഹജീവിതം ഉണ്ടായിരന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ആയി തീരില്ല. എല്ലാം ഈശ്വരന് വിട്ട് കൊടുത്തിരിക്കുകയാണ്. ഇനിയെല്ലാം വരുന്നത് പോലെ നടക്കട്ടെ. -സുരേഷ് പറഞ്ഞു.

Related posts