പ്രസവ ശേഷം വണ്ണം വെക്കുന്നുണ്ടോ ? എങ്കിൽ ഇതാ പരിഹാരം

Ex

മിക്കവാറും സ്ത്രികളിൽ  പ്രസവ ശേഷം  വയർ ചാടുകയും വണ്ണം കൂടുകയും ചെയ്യും.ഈ  അവസ്ഥ പലരെയും വലിയ രീതിയിൽ തന്നെ  അലട്ടുന്ന  പ്രശ്നംമാണ്. ശരീരം മാത്രമല്ല, മനസും ആത്മവിശ്വാസവും എല്ലാം ഈ അമിത വണ്ണം കാരണം പ്രശ്നത്തിലാകും. ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് ഹോര്‍മോണുകളുടെ നിയന്ത്രണം വളരെ പ്രധാനമാണ്.

ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ കുഞ്ഞിനെ പരിപോഷിപ്പിക്കുന്നതില്‍ അവ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഗര്‍ഭധാരണം ശരീരത്തില്‍ ശാരീരികവും വൈകാരികവുമായ ധാരാളം മാറ്റങ്ങള്‍ വരുത്തുന്നു. 9 മാസം കൊണ്ട് ഗര്‍ഭപാത്രം വേണ്ടത്ര വികസിക്കുന്നു, അങ്ങനെ അത് കുഞ്ഞിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുതാകും. കുഞ്ഞിന്‍റെ വളര്‍ച്ചയെ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് മൂലം വയറിന് ചുറ്റുമുള്ള കൊഴുപ്പും അടിഞ്ഞു കൂടുന്നു.ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്.

Amma
Amma

നവജാതശിശുവിനെക്കുറിച്ചുള്ള ആധി കാരണം ഗര്‍ഭിണികള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണ്, ഇതും അമിതവണ്ണമുണ്ടാക്കും, അത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ നിങ്ങളുടെ ശരീരം കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുകയും കോര്‍ട്ടിസോളിന്‍റെ അമിത ഉല്‍പാദനം ആമാശയത്തിലെ കൊഴുപ്പിന് കാരണമാകുകയും ചെയ്യുന്നു.വണ്ണം കുറയ്ക്കാനായി ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ആരോഗ്യകരമായ ഒരു മാര്‍ഗമാണ്. അതോടൊപ്പം ശരീരത്തിന് പോഷണം നല്‍കാനുള്ള മറ്റൊരു മാര്‍ഗ്ഗം പ്രോട്ടീന്‍ ഉയര്‍ന്ന സ്രോതസ്സുകളായ മുട്ട, മത്സ്യം, പാല്‍, മാംസം എന്നിവ കഴിക്കുക എന്നതാണ്. ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതില്‍ വെള്ളത്തിന് ഒരു പ്രധാന പങ്കുണ്ട്.

സ്വയം ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്, പ്രസവശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗ്ഗമാണിത്. മൂത്രത്തിന്റെ നിറം മഞ്ഞയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്നാണ്. ഭക്ഷണം കഴിയ്ക്കുന്നതിന് കൃത്യമായ സമയക്രമവും കഴിക്കുന്ന അളവും ശ്രദ്ധിയ്ക്കുന്നത് ഗര്‍ഭധാരണത്തിനുശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.രാത്രി ഭക്ഷണം നേരത്തെ കഴിയ്ക്കുക എന്നത് അമിതവണ്ണം ഒഴിവാക്കാനുള്ള മികച്ച വഴിയാണ്. അത്താഴവും ഉറങ്ങാന്‍ പോകുന്ന സമയവും തമ്മില്‍ രണ്ട് മണിക്കൂര്‍ ഇടവേളയുണ്ടായിരിക്കണം. വിശപ്പുണ്ടെങ്കില്‍ ഇടയ്ക്കിടെ പഴങ്ങള്‍ കഴിക്കാം.

Woman
Woman

നേരത്തെയുള്ള അത്താഴം ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ സഹായിക്കുന്നു, പ്രസവശേഷം വയറിലെ കൊഴുപ്പ് കത്തിക്കാന്‍ ഇത് നല്ല രീതിയില്‍ സഹായിക്കും.പ്രസവശേഷം വയറിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള സ്വാഭാവികവും ആത്യന്തികവുമായ പരിഹാരമാണ് മുലയൂട്ടല്‍. കുഞ്ഞിന് മുലയൂട്ടുമ്ബോള്‍ ശരീരത്തിലെ അധിക കൊഴുപ്പ് ഇല്ലാതാകുന്നു. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് ,പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണം നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നുണ്ടെങ്കിലും അവയ്ക്കുള്ളത് പോഷകങ്ങളില്ലാത്ത കലോറിയാണ്. അതിനാല്‍ അത് ഒഴിവാക്കുക. മാത്രമല്ല യോഗ പോലുള്ള ശീലങ്ങളും ഇതിനായി ഉപയോഗിക്കാം. കൈകളിലൂന്നി ശരീരം ഒരു പ്ലാങ്ക് സ്ഥാനത്ത് നിര്‍ത്തുക.ശേഷം ഇടുപ്പ് ഉയര്‍ത്തിപ്പിടിക്കുക. 30 മുതല്‍ 50 സെക്കന്‍ഡ് വരെ ഇത് തുടരുക.

കാല്‍മുട്ടുകള്‍ നേരെയാണെന്നും തറയില്‍ തൊടുന്നില്ലെന്നും ഉറപ്പാക്കുക. പതുക്കെ മുട്ടുകുത്തി 30 സെക്കന്‍ഡ് വിശ്രമിക്കുക. ഇത് 4 മുതല്‍ 5 തവണ വരെ ആവര്‍ത്തിക്കുക. ഡെലിവറിക്ക് ശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള എളുപ്പവും രസകരവുമായ മാര്‍ഗ്ഗമാണ് സൈക്ലിംഗ്.ശാരീരികക്ഷമത നിലനിര്‍ത്താനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് നടത്തം. നടത്തം ശരീരത്തിന് ചെയ്യുന്ന അത്ഭുതങ്ങള്‍ നിഷേധിക്കാനാവില്ല. ഡെലിവറിക്ക് ശേഷം വയറു കുറയ്ക്കാന്‍ സഹായിക്കുന്ന വേഗത പതുക്കെ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.ഡെലിവറിക്ക് ശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗമാണ് എയ്റോബിക്സ്. സ്ഥിരമായ എയ്‌റോബിക് സെഷനുകളുടെ

Related posts