ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നുള്ള എല്ലാ സ്പാം കോളുകളും മെസേജുകളും പലപ്പോഴും നമുക്ക് ശല്യമായി മാറാറുണ്ട്. ഇത്തരം സ്പാം കോളുകള്‍ക്കും മെസേജുകള്‍ക്കുമായി ട്രായ് നിരവധി നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മള്‍ക്ക് ശല്യമാവുന്ന രീതിയില്‍ ഇത് തുടരുന്നുണ്ട്. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നുള്ള സ്പാം കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാന്‍ നിരവധി സംവിധാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡോണ്‍ നോട്ട് ഡിസ്റ്റര്‍ബ് (ഡിഎന്‍ഡി) എന്ന സേവനാണ്. ഏറെ സഹായകരമായ ഒരു സംവിധാനമാണ് ഇത്.
DND സേവനങ്ങള്‍
നമുക്ക് ശല്യമുണ്ടാക്കുന്ന കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ DND സേവനങ്ങള്‍ നമ്മളെ സഹായിക്കും. ഡിഎന്‍ഡി സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യാന്‍ എളുപ്പം സാധിക്കും. ഓരോ ടെലിക്കോം ഓപ്പറേറ്റര്‍മാരും വ്യത്യസ്ത രീതിയിലാണ് ഡിഎന്‍ഡി സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ നല്‍കുന്നത്. ഇതില്‍ വിഐ(വോഡഫോണ്‍-ഐഡിയ) ഉപയോക്താക്കള്‍ക്ക് ഡിഎന്‍ഡി സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യാനുള്ള വഴിയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
വെബ്‌സൈറ്റ്
വിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.myvi.in/dnd സന്ദര്‍ശിക്കുക. ഈ വെബ്സൈറ്റില്‍ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്‍കുക. നിങ്ങള്‍ നല്‍കിയ നമ്ബരിലേക്ക് ഒരു ഒടിപി മെസേജായി വരും. ഈ ഒടിപി വെബ്സൈറ്റില്‍ നല്‍കുക. ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ ഡിഎന്‍ഡി ഹിസ്റ്ററി പരിശോധിക്കാനും അക്ടിവേറ്റ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് https://pref.vilpower.in/vodafone/ എന്ന വെബ്സൈറ്റില്‍ കയറിയാല്‍ മതി. മൊബൈല്‍ നമ്പരും ഒടിപിയും ഉപയോഗിച്ചാണ് ഇതിലും ലോഗിന്‍ ചെയ്യേണ്ടത്.
കോളുകളും മെസേജുകളും
ഡിഎന്‍ഡിയിലൂടെ കോളുകളും മെസേജുകളും പൂര്‍ണ്ണമായും തടയുന്നതിനും ഭാഗികമായി തടയുന്നതിനും ഉപയോക്താക്കള്‍ക്ക് ഓപ്ഷനുകള്‍ ഉണ്ട്. 1909 ലേക്ക് (ടോള്‍ ഫ്രീ) വിളിച്ചാല്‍ ഡിഎന്‍ഡി സേവനം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. കോളില്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഡിഎന്‍ഡി സേവനം ആക്ടിവേറ്റ് ആവും. ഉപയോക്താക്കള്‍ക്ക് വിഐ ആപ്ലിക്കേഷന്‍ വഴിയും ഡിഎന്‍ഡി ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ട്രായ് ആപ്പ് 2.0 ഉപയോഗിച്ചും ഇത് ചെയ്യാം. നിങ്ങളുടെ നമ്ബരില്‍ ഡിഎന്‍ഡി ഓപ്ഷന്‍ ആക്ടിവേറ്റ് ആണോ എന്ന് പരിശോധിക്കാനും ആപ്പുകളിലൂടെ സാധിക്കും.
ടെലിക്കോം വിപണി
വിഐ നിലവില്‍ ഇന്ത്യന്‍ ടെലിക്കോം വിപണിയില്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്ന ടെലിക്കോം കമ്ബനിയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡബിള്‍ ഡാറ്റ ഓഫറാണ്. വിഐയുടെ ഈ ഓഫര്‍ ചില പ്ലാനുകളില്‍ ഇരട്ടി ഡാറ്റ നല്‍കുന്നു. രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ ലഭിക്കുന്നത്. ഈ ഡബിള്‍ ഡാറ്റ ഓഫര്‍ ദിവസേന രണ്ട് ജിബി ഡാറ്റ നല്‍കിയിരുന്ന പ്ലാനുകളില്‍ ദിവസവും നാല് ജിബി ഡാറ്റ ലഭ്യമാക്കുന്നു. ഇത്തരത്തില്‍ നിരവധി ആകര്‍ഷകമായ ഓഫറുകളും പ്ലാനുകളുമാണ് വിഐ ഇന്ന് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.