എന്ത് ചെയ്യുമ്പോളും അതിനെ വിവാഹാഘോഷമായി കാണുക. പക്ഷേ ഇതിനെ ആഘോഷമെന്ന് പറയാൻ പറ്റില്ല പച്ചമലയാളത്തിൽ പറഞ്ഞാൽ വെറും തരം താഴ്ന്ന പരിപാടിയെന്നെ പറയാൻ പറ്റു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കരഞ്ഞവരെ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ദൈവത്തിന്റെ സ്വന്തംനാട്ടിലാണോ ഈ വിശപ്പിന്റെ വിലയറിയാത്തവരുള്ളത് എന്ന് ഓർക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു.

സോഷ്യൽ മീഡിയയിൽ ആളാവാൻ വേണ്ടിയാണ് ഇങ്ങനെ ഭക്ഷണത്തെ നിന്ദിക്കുന്ന വീഡിയോ ഇട്ടത്. ഇതു കൊണ്ട് ഇവർക്ക് എന്ത് നേട്ടമാണുള്ളത്,സോഷ്യൽ കുറെ ലൈക്കും ഷെയറും കിട്ടുന്നത് അത്രയ്ക്ക് വലിയ കാര്യമാണോ. വിശപ്പകറ്റാൻ വേണ്ടി ഒട്ടകത്തിന്റെ കാഷ്ടം കഴിക്കുന്ന ബാലന്റെ ദയനീയാവസ്ഥ നമ്മൾ കണ്ടു .ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ആദിവാസി യുവാവിനെ തല്ലി കൊന്നവരാണ് നമ്മൾ ഇത്രയും പരീക്ഷണം നടന്നിട്ടും നന്നാവാൻ ആരും തയ്യാറാകുന്നില്ലല്ലോ .

ഇത്തരം പുതിയ തലമുറ വളർന്നു വരുന്നുണ്ട്.. കുറെ വിദ്യാഭ്യാസവും ജോലിയും ഉണ്ട് എന്ന് വിചാരിച്ച്.പൂത്ത പണത്തിന് അഹങ്കാരം കൊണ്ട് ഇമ്മാതിരി തോന്നിവാസങ്ങൾ കാട്ടിക്കൂട്ടുന്ന വിവരംകെട്ട ജന്മങ്ങൾ മലയാളിയുടെ സംസ്കാരത്തെ തന്നെയാണ് പറയിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവിടെ നല്ലൊരു ജീവിതത്തിൻറെ തുടക്കത്തിൽ ഭക്ഷണത്തെ വെറും തരം താഴ്ന്ന രീതിലാണ് പുതിയ തലമുറ കണ്ടിരിക്കുന്നത്.