അർച്ചനയ്ക്ക് ഭർത്താവ് നൽകിയ സർപ്രൈസ് സമ്മാനം കണ്ടോ!

അർച്ചന സുശീലൻ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ്. അവതാരകയയാണ് ആദ്യം താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിനു ശേഷമാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. നെഗറ്റിവ് വേഷമായിരുന്നു താരത്തിന് ഈ പരമ്പരയിൽ. ആത്മാർത്ഥമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നാണ് നടിയെ അടുത്തറിയുന്നവർ പറയുന്നത്. അടുത്തിടെയാണ് അർച്ചന വിവാഹിതയായത്. ഇപ്പോൾ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചരിക്കുകയാണ് നടി. ഭർത്താവ് പ്രവീൺ അർച്ചനയ്ക്ക് ബിഎംഡബ്ല്യു 33 ഓ ഐ സമ്മാനമായി നൽകിയിരിക്കുകയാണ്. കാറിന് അടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഭർത്താവ് നൽകിയ സമ്മാനത്തെ കുറിച്ച് എഴുതിയത്. ചിത്രം വൈറലാണ്. അർച്ചനയുടേയും പ്രവീണിന്റേയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പ്രവീണിനെ കണ്ടെത്തിയതിനെ കുറിച്ച് നടി പറഞ്ഞിരുന്നു. ആദ്യത്തെ ലോക്ക് ഡൗൺ സമയത്താണ് അർച്ചനയും പ്രവീണും പരിചയപെടുന്നതും പ്രണയത്തിൽ ആകുന്നതും. അർച്ചന പ്രവീണുമൊത്തുള്ള ചിത്രങ്ങൾ മുൻപും പലതവണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ക്രിസ്തുമസ് ടൈമിൽ ആണ് ഞാൻ സൈൻ ആപ്പ് ചെയ്യുന്നത്. ഓൾമോസ്റ്റ് ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങൾ കണക്റ്റ് ആയി, അർച്ചന പറഞ്ഞു.

ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോൾ ചെയ്യുന്നത്. പക്ഷെ ആദ്യം ചില കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. കാരണം യൂ എസ്സിൽ ആണ് പുള്ളി. പക്ഷെ സംസാരിക്കുമ്‌ബോൾ ഞാൻ വളരെ കംഫർട്ട് ആണ്. ഹിന്ദിയിൽ ആണ് ആദ്യം സംസാരിക്കുന്നത്. ആദ്യം സംസാരിക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തിരുന്നു. അന്ന് മുതൽ സംസാരിക്കുകയും കുടുംബം തമ്മിൽ പരസ്പരം പരിചയപ്പെടുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് വരാനും ഞാൻ എങ്ങിനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുക്കാനും പ്രവീൺ പറഞ്ഞു’ എന്ന് വിവാഹത്തിലെത്തിയതിനെ കുറിച്ച് അർച്ചന വെളിപ്പെടുത്തി.

Related posts