അര്‍ച്ചന സുശീലന്‍ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ്. അവതാരകയയാണ് ആദ്യം താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിനു ശേഷമാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. നെഗറ്റിവ് വേഷമായിരുന്നു താരത്തിന് ഈ പരമ്പരയിൽ. ആത്മാര്‍ത്ഥമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നാണ് നടിയെ അടുത്തറിയുന്നവര്‍ പറയുന്നത്. അടുത്തിടെയാണ് അര്‍ച്ചന വിവാഹിതയായത്. ഇപ്പോള്‍ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. തങ്ങള്‍ പരസ്പരം നമ്പര്‍ ഷെയര്‍ ചെയ്ത ദിവസത്തിന് ഒരു വയസ്സ് ആയിരിക്കുന്നു എന്നാണ് അര്‍ച്ചന പറയുന്നത്.
പരസ്പരം നമ്പര്‍ ഷെയര്‍ ചെയ്ത ദിവസത്തിന് ഒരു വയസ്സ് ആയി. നീണ്ട ആറുമണിക്കൂറോളം ആണ് അന്ന് തമ്മില്‍ സംസാരിച്ചതെന്നും അര്‍ച്ചന സോഷ്യല്‍ മീഡിയ വഴി പറയുന്നു. പ്രവീണ്‍ നായരാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. മുംബൈയില്‍ പഠിച്ച് വളര്‍ന്ന പ്രവീണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലേക്ക് എത്തിയത്. ആദ്യ ലോക്ക്ഡൗണ്‍ സമയത്താണ് അര്‍ച്ചനയും പ്രവീണും പരിചയത്തിലാകുന്നതും പ്രണയത്തിലാകുന്നതും. ‘ക്രിസ്തുമസ് ടൈമില്‍ ആണ് ഞാന്‍ സൈന്‍ ആപ്പ് ചെയ്യുന്നത്. ഓള്‍മോസ്റ്റ് ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങള്‍ കണക്റ്റ് ആയി, ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോള്‍ ചെയ്യുന്നത്. പക്ഷെ ആദ്യം ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു, കാരണം യൂ എസ്സില്‍ ആണ് പുള്ളി. പക്ഷെ സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ട് ആണ്’,- അര്‍ച്ചന ഒരു മാധ്യമത്തോട് പറഞ്ഞു.
ഹിന്ദിയില്‍ ആണ് ആദ്യം സംസാരിക്കുന്നത്. ആദ്യം സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് ഒരു പോസിറ്റീവ് വൈബ് ഫീല്‍ ചെയ്തിരുന്നു.അന്നുമുതല്‍ സംസാരിക്കുകയും കുടുംബം തമ്മില്‍ പരസ്പരം പരിചയപ്പെടുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് വരാനും ഞാന്‍ എങ്ങിനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുക്കാനും പറയുന്നത് പ്രവീണ്‍ ആണ്. അറേഞ്ച്ഡ് കം ലവ് ആണ്, അല്ലാതെ ലവ് കം അറേഞ്ച്ഡ് അല്ല.അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വീഡിയോകോള്‍ വഴി കിട്ടി.എല്ലാ അച്ഛന്റെയും അമ്മയുടെയും ദുഃഖം മക്കളുടെ ജീവിതത്തെ കുറിച്ചായിരിക്കും. അത്‌കൊണ്ടുതന്നെ ഞങ്ങളുടെ വിവാഹം വീട്ടുകാര്‍ക്ക് ഏറെ സന്തോഷമാണ് നല്‍കിയത്. അമ്മയ്ക്ക് കൊവിഡ് സമയത്തു അല്‍പ്പം വയ്യാതെ ആയിരുന്നു. അത് അമ്മയ്ക്ക് ഏറെ സ്‌ട്രെസ്സ്ഫുള്‍ സമയം ആയിരുന്നു. -അര്‍ച്ചന പറഞ്ഞിരുന്നു.