അര്‍ച്ചന സുശീലന്‍ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ്. അവതാരകയയാണ് ആദ്യം താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിനു ശേഷമാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. നെഗറ്റിവ് വേഷമായിരുന്നു താരത്തിന് ഈ പരമ്പരയിൽ. ആത്മാര്‍ത്ഥമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നാണ് നടിയെ അടുത്തറിയുന്നവര്‍ പറയുന്നത്
ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അര്‍ച്ചന. താന്‍ അമ്മയായ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. ആൺകുഞ്ഞാണ് അർച്ചനയ്ക്കും ഭർത്താവ് പ്രവീണിനും പിറന്നത്. ഡിസംബർ 28ന് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അർച്ചന കുറിച്ചത്.
ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് അമ്മയാകാൻ പോകുന്ന സന്തോഷം അര്‍ച്ചന നേരത്തെ പോസ്റ്റ് ചെയ്തത്. സീരിയൽ-സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്. 2021ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.