നടി അർച്ചന മനോജ് മലയാളികൾക്ക് സുപരിചിതയാണ്. സീരിയലിലൂടെ എത്തിയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. സീരിയലുകളിൽ നായികയായി വേഷമിട്ടിരുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. അർച്ചന ഇപ്പോൾ അഭിനയിക്കുന്നത് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിൽ നായികയുടെ അമ്മ വേഷത്തിലാണ്. അർച്ചന ചെയ്യുന്ന ആശ ലത എന്ന കഥാപാത്രം അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്.
ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ അർച്ചന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് കുഞ്ഞുങ്ങളെ ഇഷ്ട്ടം അല്ലെന്നും കുഞ്ഞുങ്ങൾ ആയാൽ വീട്ടുകാർക്ക് തന്നോടുള്ള സ്നേഹം കുറയുമെന്നും എനിക്ക് ഒരു കുഞ്ഞു ജനിച്ചാൽ അതിനോടായിരിക്കും പിന്നെ എല്ലാവര്ക്കും സ്നേഹം എന്നും അത് കൊണ്ട് തന്നെ എനിക്ക് പിള്ളേരെ ഇഷ്ട്ടം അല്ല എന്നും വിഡിയോയിൽ താരം പറയുന്നു. മാത്രവുമല്ല താൻ ഗർഭിണി ആയപ്പോൾ ആ കുഞ്ഞിനെ എങ്ങനെയും കളയുമെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു എന്നും താരം പറയുന്ന വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
നിരവധി പേരാണ് ഈ പ്രമോ വിഡിയോയിൽ താരത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. എന്ത് അഭിമാനത്തോടെ പറയുന്നു കുഞ്ഞുങ്ങൾ വേണ്ട എന്ന്, മുന്നേ നിന്നെ ഇത് പോലെ നിൻ്റെ അമ്മ കരുതി എങ്കിൽ ഇങ്ങനെ വന്നു പറയാൻ നി ഉണ്ടാകില്ലായിരുന്നു, ആരാ ഇവൾ, ഇങ്ങനത്തെ ഒന്നിനെയും ചാനൽ ചർച്ചക്ക് വിളിക്കരുത് എന്നൊക്കെയാണ് കമെന്റുകൾ വന്നത്.