നടി അര്‍ച്ചന കവി ഇപ്പോഴും മലയാളികളുടെ സ്വന്തം നീലത്താമരയാണ്. അർച്ചന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. അർച്ചന പെയിൻ്റിങ്, വെബ് സീരിയലുകൾ, ബ്ലോഗുകൾ എന്നിവയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയം സ്വയംഭോഗത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതാണ്.
മാത്രമല്ല സോഷ്യൽ മീഡിയയിൽ അർച്ചനയും ഭർത്താവ് അബീഷും തമ്മിൽ അകൽച്ചയിലാണോ എന്ന ചർച്ചകളും നടന്നിരുന്നു. എന്നാൽ അർച്ചന തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്ക് ഒരു മറുപടിയും നൽകിയില്ല. മാത്രമല്ല, താരം മുൻപത്തേക്കാളും സജീവമാണ് ഇപ്പോൾ. അർച്ചന പൊതുവെ ചിത്രങ്ങളും വിശേഷങ്ങളും പങ്കിട്ട് എത്താറുണ്ടെങ്കിലും ഇപ്പോൾ അരാധകർ ഏറ്റെടുത്തിരിക്കുന്നത് ഒരു പുതിയ ചിത്രമാണ്. അർച്ചനയുടെ പുതിയ ചിത്രത്തിന് കൂടുതൽ സുന്ദരിയായിരിക്കുന്നു, കണ്ണെടുക്കാനേ തോന്നുന്നില്ല തുടങ്ങി നിരവധി കമന്റുകളാണ് ലഭിച്ചത്.
അർച്ചന പുതിയ ചിത്രം പങ്കുവച്ചത് പ്രിയസഖി ചിത്രം പകർത്തുമ്പോൾ എന്ന ക്യാപ്ഷ്യനോടെയാണ്. അർച്ചനയും അബീഷും നാല് വർഷം മുൻപ് 2016 ജനുവരിയിൽ ആണ് വിവാഹിതരാകുന്നത്. അബീഷ് മാത്യു പ്രമുഖ കൊമേഡിയന്‍ കൂടിയാണ്. വിവാഹം നടന്നത് ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു. അബീഷും അർച്ചനയുടെ യൂട്യൂബ് വീഡിയോകളിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ അർച്ചന പങ്കിടുന്ന വീഡിയോകളിലും ചിത്രങ്ങളിലും ഭർത്താവായ അബീഷ് ഉണ്ടാകാറില്ല.