നെയ്യാറ്റിൻകര ഗോപൻ അഭിനയിച്ചു തീര്‍ത്തു മോഹൻലാൽ , ഇനി ചിത്രത്തിനായുള്ള കാത്തിരിപ്പ് .

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയാണ് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം. കുറച്ചു ദിവസങ്ങളായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിൽ മോഹൻലാൽ തന്റെ ഭാഗം പൂർത്തിയാക്കി. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ആണ് ഈ കാര്യം പുറത്തുവിട്ടത്.

ചിത്രത്തിലെ മറ്റു താരങ്ങൾക്ക് മോഹൻലാലിൻറെ കൂടെ ഉള്ള അനുഭവം വളരെ നല്ലതായിരുന്നു. ചിത്രത്തിലെ വളരെ ബുദ്ധിമുട്ടുള്ള ചില ഭാഗങ്ങൾ മോഹൻലാൽ എന്ന അനുഭവസമ്പത്തുള്ള നടന്റെ സമയോചിതമായ ഇടപെടലുകൾ മൂലം വളരെ ലളിതമായി ചിത്രീകരിക്കാൻ സാധിച്ചു എന്നും സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം ദുഷ്കരമായിരുന്നെങ്കിലും മോഹൻലാലിന്റേയും മറ്റു താരങ്ങളുടെയും കൂടാതെ പിന്നണി പ്രവർത്തകരുടെയും കൂട്ടായ സഹകരണം വളരെ അതിശയകരവും സന്തോഷം നല്കുന്നതുമായിരുന്നു എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

Related posts